ഐഇഎസ്, ഐഎസ്എസ്:വിജ്‌ഞാപനം

ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്റ്റിക്കൽ സർവീ സ് പരീക്ഷകൾക്കു യുപിഎസ്സി വി ജ്‌ഞാപനമായി. 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 18 ഒഴിവും ഐഎസ്എസിൽ 30 ഒഴിവുമുണ്ട്. പരീക്ഷ കൾ ജൂൺ 21 മുതൽ.

യോഗ്യത

ഐഇഎസ്: ഇക്കണോമിക്സ‌്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോ മിക്സ്/ ഇക്കണോമെട്രിക്‌സ് ബിരുദാന ന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഐഎസ്എസ്: സ്റ്റാറ്റിസ്റ്റിക്സ്, മാത്ത മാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ് റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെ ങ്കിൽ സ്‌റ്റാറ്റിസ്‌റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റ‌ാറ്റിസ്‌റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റി ക്സ് മാ‌സ്റ്റേഴ്സ‌് ബിരുദം.

പ്രായം 2024 ഓഗസ്റ്റ് ഒന്നിന് 21- 30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗ ത്തിനു മൂന്നും ഭിന്നശേ ഷിക്കാർക്കു പത്തും വർഷം ഇളവ്. വിമു ക്തഭടൻമാർക്കും ഇളവുണ്ട്.

. തിരഞ്ഞെടുപ്പ്

രണ്ടു ഘട്ടം. ആദ്യ ഘട്ടം എഴുത്തുപരീ ക്ഷ. തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. രണ്ടാം ഘട്ടം ഇന്റർവ്യൂ. പരീക്ഷാ സില ബസ് വെബ്സൈറ്റിൽ.

. അപേക്ഷാഫീസ്

200 രൂപ. സ്ത്രീകൾക്കും പട്ടികവിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസി ല്ല. ഓൺലൈനായും എസ്ബിഐ ശാഖ കൾ വഴിയും ഫീസ് അടയ്ക്കാം. www.upsconline.nic.in എന്ന സൈറ്റ് മു ഖേന അപേക്ഷ സമർപ്പിക്കാം.

About Carp

Check Also

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ 5 വരെ

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് …

Leave a Reply

Your email address will not be published.