മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 32,000 രൂപ മാസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെല്‍ത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള റിസേര്‍ച്ച് പരിജ്ഞാനം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: http://www.cdckerala.org, 0471 2 553 540.
CARP 
				
CARP