കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ.ഏഴാം ക്ലാസ്സുകാർക്കു മുതല്‍ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

കമ്പനി/കോർപ്പറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് (LGS)
Category No : 423/2025

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്.

കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ

ഏഴാം ക്ലാസ്സുകാർക്കു മുതല്‍ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം. ‎

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷൻ ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്.
യോഗ്യത: ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം.
പ്രായപരിധി: 2.1.1989 നും 1.1.2007 ഇടയിൽ ജനിച്ചവർ ആയിരിക്കണം . 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

ധാരാളം നിയമനങ്ങൾ ഈ തസ്തികയിലേക്ക് പ്രതീക്ഷിക്കുന്നു.

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പുരുഷന്മാര്‍ക്ക് മാത്രം)
Category No : 420/2025
പ്രിസൺസ് & കറക്ഷണൽ സർവ്വീസസ് വകുപ്പിലേക്ക് (Male) അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കും പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്.
ശമ്പള സ്കെയിൽ: ₹27,900 – ₹63,700/-
യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി: 2.1.1989 നും 1.1.2007 ഇടയിൽ ജനിച്ചവർ ആയിരിക്കണം . 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

ശാരീരിക യോഗ്യതകൾ: കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരം ആവശ്യമാണ്. നിശ്ചിത ശാരീരികക്ഷമതാ പരീക്ഷ (Physical Efficiency Test) വിജയിക്കണം.
ധാരാളം നിയമനങ്ങൾ ഈ തസ്തികയിലേക്ക് പ്രതീക്ഷിക്കുന്നു.

വിവിധ സർക്കാർ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിലേക്ക് അസിസ്റ്റന്‍റ് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് നവംബർ 19, 2025 വരെ അപേക്ഷിക്കാം.

(കാറ്റഗറി നമ്പർ 382/2025 & 383/2025)
തസ്തികകൾ: ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, അസിസ്റ്റന്റ് ഗ്രേഡ് II, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകൾ ഉൾപ്പെടാം.

· വിവിധ സ്ഥാപനങ്ങൾ: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസ് (KSFE), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (KMML), കെൽട്രോൺ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് നിയമനം.

· വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
പ്രായപരിധി: 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

About Carp

Check Also

ഫെഡറൽ ബാങ്കിൽ ഓഫീസർ, അവസാന തീയതി: ഒക്ടോബർ 27

  ഫെഡറൽ ബാങ്കിൽ ഓഫീസർ-സെയിൽസ് ആൻഡ് ക്ലയന്റ്റ് അക്വസിഷൻ (സ്കെയിൽ I) തസ്തികയിലേക്ക് അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. പ്രൊബേഷൻ …

Leave a Reply

Your email address will not be published.