77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം

പിഎസ്‌സി വിജ്ഞാപനം:

അസിസ്റ്റന്റ് ഗ്രേഡ്-2,മീറ്റർ റീഡർ, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ

psc

സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പംസ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി

സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ തുടങ്ങി ഒമ്പത് തസ്തികകൾക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിരിക്കാനും യോഗം നിർദേശം നൽകി. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ എൽഡി ടെക്‌നീഷ്യൻ, ജലസേചനം/മരാമത്ത് വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസീയർ എന്നിവയ്ക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കും

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.