ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ

യോഗ്യത: എൻജിനിയറിംഗ് ബിരുദം

ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള 66-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾ ക്കാണ് അവസരം. 381 ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഏ പ്രിലിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ലഫ്റ്റനൻ്റ് പദവിയിൽ നിയമനം നൽകും.

എൻജിനിയറിംഗ് സ്ട്രീമുകളും ഒഴിവും

(പുരുഷൻ): സിവിൽ – 75, കംപ്യൂട്ടർ സയൻസ്- 60. ഇലക്ട്രിക്കൽ 33, ഇലക്ട്രോണിക്സ്- 64, മെക്കാനിക്കൽ 101, മറ്റ് സ്ട്രീമുകൾ 08-17.

(വനിത): സിവിൽ- 7 കംപ്യൂട്ടർ സയൻസ്-4. ഇലക്ട്രിക്കൽ 3, ഇലക്ട്രോണിക്സ്- 6, മെക്കാനിക്കൽ 9.

ഇതിനുപുറമേ സർവീസിലിരിക്കേ മരണ പ്പെട്ട സൈനികരുടെ വിധവകൾക്കായി ര ണ്ടൊഴിവുകളുമുണ്ട് (ടെക്നിക്കൽ-1. നോൺ ടെക്നിക്കൽ-1).

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക്

പരിശീലനകാലത്ത് 56, 100 രൂപ സ്റ്റെപ്പൻഡായി ലഭിക്കും. വിജയകരമായി പൂർത്തിയാ ക്കി ലഫ്റ്റനന്റ് റാങ്കിൽ നിയമിക്കപ്പെട്ടാൽ 56,100 – 1,77,500 മറ്റ് അലവൻസുകളും ലഭി ക്കും.

യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം. നിബന്ധനകൾക്കു

വിധേയമായി അവസാനവർഷ വിദ്യാർഥി കൾക്കും അപേക്ഷിക്കാം. എൻജിനിയറിം ഗ് വിഭാഗങ്ങൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കു വെബ്സൈറ്റ് കാണുക.

ശാരീരികയോഗ്യത: കരസേനാ വെബ്സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാ രീരികയോഗ്യത ഉണ്ടായിരിക്കണം.

പ്രായം: 2026 ഏപ്രിൽ ഒന്നിന് 20-27.

പരിശീലനം: ഓഫീസേഴ്‌സ് ട്രെയിനിംഗ്

അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇ തു വിജയകരമായി പൂർത്തിയാക്കുന്നവർ ക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേ ജ്മെൻ്റ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. പരിശീലന കാലയളവിൽ വിവാഹിതരാവരുത്.

തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇൻ്റർവ്യൂ,

വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജി ക്കൽ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബംഗളൂരു ഉൾപ്പെടെയുള്ള കേ ന്ദ്രങ്ങളിൽ നടത്തും.

അപേക്ഷ: പുരുഷന്മാർക്ക് ഓഗസ്റ്റ് 22 വരെയും വനിതകൾക്ക് ഓഗസ്റ്റ് 21 വരെയും ഓൺലൈനായി അപേക്ഷിക്കാം. സർവീ സിലിരിക്കേ മരണപ്പെട്ട സൈനികരുടെ വി ധവകൾക്കുള്ള ഒഴിവിലേക്ക് തപാൽ മുഖേ ന അപേക്ഷിക്കണം. ഓഗസ്റ്റ് 29 ആണ് ഇതി ൻ്റെ സ്വീകരിക്കുന്ന അപേക്ഷ അവസാന തീയതി. വിശദവിവരങ്ങൾക്ക്

WEBSITE:

http://www.joinindianarmy.nic.in.

About Carp

Check Also

NALCO: 32 മാനേജർ

NALCO: 32 മാനേജർ കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ഒഡീഷയിലെ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഡെപ്യൂട്ടി മാനേജർ, സീനിയർ …

Leave a Reply

Your email address will not be published.