ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്.

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലായ് 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 18-നും 27-നും ഇടയില്‍. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും ഒഴിവുകളുടെ വിശദാംശങ്ങള്‍
  1. ജനറല്‍: 1,537
  2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS): 442
  3. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC): 946
  4. പട്ടികജാതി (SC): 566
  5. പട്ടികവര്‍ഗ്ഗം (ST): 226
തിരഞ്ഞെടുപ്പ് പ്രക്രിയയും പരീക്ഷാ രീതിയും
  1. എഴുത്തുപരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്)
  2. വിവരണാത്മക പരീക്ഷ
  3. അഭിമുഖം
  4. രേഖാ പരിശോധന
  5. വൈദ്യപരിശോധന
എഴുത്തുപരീക്ഷയില്‍ 100 മാര്‍ക്കിന്റെ 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. ഇത് 1 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടായിരിക്കും. അപേക്ഷാ ഫീസ്
  1. ജനറല്‍, OBC, EWS: 650 രൂപ
  2. SC, ST, PwD: 550 രൂപ
അപേക്ഷാ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്വേ വഴി ഫീസ് അടയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: mha.gov.in

About Carp

Check Also

85 തസ്‌തികയിൽ പിഎസ്‌സി വിജ്‌ഞാപനം

നേരിട്ടുള്ള നിയമനം 22 തസ്‌തികയിൽ തസ്തികയിൽ നിയമനത്തിനു 85 പിഎസ് സി വിജ്ഞാപനത്ത ത്തിറക്കി. 22 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. …

Leave a Reply

Your email address will not be published.