എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ കമ്മിഷൻഡ് ഓഫിസർമാ രാകാൻ വഴിയൊരുക്കുന്നതാണ് പുണെ ഖഡക്‌വാസല നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലെയും പരിശീലനം. ഇതിലേക്കു കെഡറ്റുകളെ തിരഞ്ഞെടു ക്കുന്നതിനു യുപിഎസ്‌സി സെപ്റ്റംബർ 14നു ദേശീയതലത്തിൽ പരീക്ഷ നടത്തും. ജൂൺ 17നു രാത്രി 11.59 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് പുതിയതാണ്- https://upsconline.nic.in തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷ കിട്ടുന്ന മുറയ്ക്കാണ് കേന്ദ്രം അലോട്ട് ചെയ്യുന്നത്. നേരത്തേ അപേ ക്ഷിക്കുന്നതു നന്ന്. ആകെ സീറ്റ് 406 എൻഡിഎ: ആർമി 208 (ഇതിൽ 10 വനിത), നേവി 42 (5 വനിത), എയർ ഫോ ഴ്സ് 120: ഫ്ലയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് – ടെക് 18, ഗ്രൗണ്ട് ഡ്യൂട്ടീസ് നോൺ-ടെക് = 10. ഈ 3 ഉപവിഭാഗങ്ങളിലും 2 വനിത – വീതം). ഏഴിമല നേവൽ അക്കാദമി: 36 (4 – വനിത).തിരഞ്ഞെടുക്കപ്പെടുന്ന കേരളീയ വി ദ്യാർഥികൾക്കെല്ലാം കേരള സർക്കാരിന്റെ 2 ലക്ഷം രൂപ സ്കോളർഷിപ്പുണ്ട്.പ്രവേശനയോഗ്യത നാവിക, വ്യോമസേനകളിലേക്ക് പ്ലസ്‌ടുവിനു മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്‌ഛിക വിഷയങ്ങൾ ഏതായാ ലും കരസേനയിൽ പരിഗണിക്കും. അതേസമയം, ഇവർക്കും പരീക്ഷ യിൽ മാത്‌സ്, ഫിസിക്‌സ്, കെമി സ്ട്രി ചോദ്യങ്ങളുണ്ടാകും. ജനനം 2007 ജനുവരി ഒന്നിനു മുൻപോ 2010 ജനുവരി ഒന്നിനു ശേഷമോ ആയിക്കൂടാ. അവിവാഹി തരായിരിക്കണം, മികച്ച ആരോഗ്യ വും നിർദിഷ്ട‌ ശാരീരികയോഗ്യതക ളും വേണം. വിശദ വൈദ്യപരിശോ ധനയുണ്ട്. എഴുത്തുപരീക്ഷയുടെ സിലബസ് യുപിഎസ്‌സി വിജ്‌ഞാപനത്തിലു ണ്ട്. എഴുത്തുപരീക്ഷയിലെ പ്രകടനം നോക്കി അപേക്ഷകരെ റാങ്ക് ചെയ്ത് എസ്എസ്‌ബി ഇൻ്റർവ്യൂ നടത്തും. ഇതി നായി ആർമി / എയർഫോഴ്‌സ് ഒന്നാം ചോയ്‌സുള്ളവർ www.joinindianarmy.nic.in ലും നേവി ഒന്നാം ചോയ്‌സായുള്ളവർ www.joinindiannavy.gov.in ലും റജിസ്റ്റ‌ർ ചെയ്യണം. തുടർന്ന് എസ്എ സ്ബി കേന്ദ്രവും തീയതിയും അറിയാം. വ്യോമസേനാ ഫ്ലയിങ് ബ്രാഞ്ചിൽ ചേരേ ണ്ടവർ ‘കംപ്യൂട്ടറൈസ്‌ഡ്‌ പൈലറ്റ് സില ക്‌ഷൻ സിസ്‌റ്റം’ (CPSS) പരീക്ഷ കൂടി ജയിക്കണം. ഒരു തവണ മാത്രം പങ്കെടു ക്കാവുന്ന പരീക്ഷയാണിത്. നേവി പൈല റ്റ് നിയമനത്തിനും സിപിഎസ്എസ് ജയി ച്ചിരിക്കണം. https://upsconline.nic.in എന്ന സൈറ്റിൽ Examination – View Examination Notices ലിങ്കിൽ വിജ്‌ഞാപനമുണ്ട്. സംശയപരി : ഹാരത്തിന് ഫോൺ: 011-24041001

About Carp

Check Also

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ …

Leave a Reply

Your email address will not be published.