ജർമനിയിൽ 250 നഴ്‌സ്

നോർക്ക റൂട്സിന്റെ നഴ്സിംഗ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’യുടെ എഴാം ഘട്ട ത്തിലേക്ക് ഈമാസം 6 വരെ അപേക്ഷി ക്കാം. ജർമനിയിൽ 250 ഒഴിവിലേക്കാണു നിയമനം. ഇൻ്റർവ്യൂ മേയ് 20 മുതൽ 27 വരെയായി എറണാകുളം, തിരുവനന്തപു രം എന്നിവിടങ്ങളിൽ

. യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്‌റ്റ് ബേസിക് ബിഎ സി യോഗ്യതക്കാർക്ക് തൊഴിൽപരിച യം ആവശ്യമില്ല. ജനറൽ നഴ്‌സിങ് പാസാ യവർക്ക് രണ്ടു വർഷം പരിചയം വേണം.

. പ്രായപരിധി (2025 മേയ് 31ന്): 38

. ശമ്പളം: 2300 യൂറോയും റജിസ്‌റ്റേഡ് നഴ്സ‌സ് തസ്ത‌ികയിൽ 2900 യൂറോയും. ജർമൻ ഭാഷാപരിജ്‌ഞാനം നിർബന്ധമില്ല. എന്നാൽ, ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെൻ്ററിൽ 9 മാസത്തെ സൗജന്യ ജർമൻ ഭാഷാ പരിശീലനത്തിൽ (ബി1 വരെ) പങ്കെടുക്കണം. ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരി ശീലനവും ലഭിക്കും. ടിക്കറ്റ് ഉൾപ്പടെ എല്ലാ ചെലവും സൗജന്യം. ആദ്യ ചാൻസിൽ ജർമൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവർക്ക് 250 യൂറോ ബോണസ്.

റജിസ്റ്റേഡ് നഴ്സ് ആകുന്ന മുറയ്ക്ക് കു ടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോകാം. കേരളീയ ഉദ്യോഗാർഥികൾക്കുമാത്രമാണ് അപേക്ഷിക്കാനാവുക. വെബ്സൈറ്റ്: www.norkaroots.org, www.nifl.norkaroots.org ഫോൺ: 0471-2770577.

About Carp

Check Also

ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

എം.എസ്.സി -ഫോറൻസിക്, എം.എസ്.സി ഫോറൻസിക് നഴ്സിങ്  കോഴ്സുകളിലേക്കാണ് പ്രവേശനം നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ കാമ്പസിൽ ഫോറൻസിക് …

Leave a Reply

Your email address will not be published.