അപേക്ഷ ഏപ്രിൽ 10 വരെ
അഗ്നിപഥ് പദ്ധതി വഴി കര സേനയിൽ അഗ്നിവീർ ആകാൻ അവസരം. ജനറൽ ഡ്യൂട്ടി. ടെക്നിക്കൽ, ട്രേഡ്സ്മാൻ (10-ാം ക്ലാ സ്. എട്ടാം ക്ലാസ് പാസ്), ക്ലാർക്ക്/സ്‌റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗ ങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. റജി സ്ട്രേഷൻ ഏപ്രിൽ 10 വരെ.
അവിവാഹിതരായ പുരുഷൻമാർ ക്കാണ് അവസരം. നാലു വർഷത്തേ ക്കാണു നിയമനം ഓൺലൈൻ എഴു ത്തുപരീക്ഷ (സിഇഇ) ജൂണിൽ തുട ങ്ങും തുടർന്നു റാലിയും കായികക്ഷമ താപരീക്ഷയും വൈദ്യപരിശോധന യും നടത്തും. അപേക്ഷകർ
വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം.
കേരളത്തിൽ തിരുവനന്തപുരം കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസുകൾക്കു കീഴിലാണു തിര ഞ്ഞെടുപ്പ്. തീയതികളും വേദിയും പി ന്നീടു പ്രഖ്യാപിക്കും.
ഓരോ തസ്തികയ്ക്കുമുള്ള യോ ഗ്യതാ വിശദാംശങ്ങളും ശാരീരിക യോഗ്യത സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ.
പ്രായം: എല്ലാ വിഭാഗങ്ങളിലേക്കും പതിനേഴര -21.
യോഗ്യത അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് : അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളുടെ യും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ട് പൊതു പ്രവേശനപരീക്ഷകൾ ക്കും ഹാജരാകണം. അപേക്ഷാ ഘട്ട ത്തിൽ തന്നെ വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. 10, 12 ബോർ ഡ് പരീക്ഷകളുടെ ഫലപ്രഖ്യാപന ത്തിനായി കാത്തിരിക്കുന്നവർക്കും മറ്റു യോഗ്യതകളുണ്ടെങ്കിൽ അപേ ക്ഷിക്കാം. പരീക്ഷാഫീസ് 250 രൂപ.
ആനുകൂല്യങ്ങൾ: നാലു വർഷം യഥാക്രമം 30,000, 33,000, 36,500, 40,000 രൂപ വീതമാണു ശമ്പളം, റിസ്‌ക് അല വൻസ്, യൂണിഫോം, യാത്രാ അല വൻസുകൾ തുടങ്ങിയവയും ലഭിക്കും.
ശമ്പളത്തിന്റെ 30% സേവാനിധി ഫണ്ടിലേക്കാണ്. ഇതിനു തുല്യമായ തുക (5.02 ലക്ഷം രൂപ) കേന്ദ്ര സർ ക്കാരും അടയ്ക്കും. 4 വർഷം പൂർത്തി യാക്കുന്നവർക്കു പലിശ കൂടാതെ 10.04 ലക്ഷം രൂപ നികുതിരഹിതമായി ലഭിക്കും