തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ സർക്കാർ / സ ർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങ ളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോ ഴ്സുകളിൽ പഠിക്കുന്ന ന്യൂനപ ക്ഷ വിദ്യാർഥിനികൾക്ക് (മുസ് ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗ ക്കാർക്കും), സിഖ്, ബുദ്ധ, ജൈ ന, പാഴ്സി) സി.എച്ച്. മുഹമ്മ ദ് കോയ സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപൻഡ് (റിന്യൂ വൽ) പുതുക്കുന്നതിന് അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വരെ ദീർ ഘിപ്പിച്ചു.
2023-24 സാമ്പത്തികവർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാ ർഥിനികൾക്ക് 5,000 രൂപ വീത വും, ബിരുദാനന്തര ബിരുദത്തി ന് പഠിക്കുന്ന വിദ്യാർഥിനിക ൾക്ക് 6,000 രൂപ വീതവും പ്രഫ ഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ ൻഡ് ഇനത്തിൽ 13,000 രൂപാ വീ തവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. ഒ രു വിദ്യാർഥിനിക്ക് സ്കോളർ ഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപൻഡ് എന്നിവയിൽ ഏ തെങ്കിലും ഒന്നിന് അപേക്ഷി ക്കാം. കോളജ് ഹോസ്റ്റലുകളി ൽ താമസിക്കുന്നവർക്കും,സ്ഥാപന മേധാവി അംഗീകരി ച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുക ളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്ററിനായി അ പേക്ഷിക്കാം. www.minority welfare.kerala.gov.in വെ ബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യു ലിങ്ക് മുഖേന ഓൺലൈ നായി അപേക്ഷിക്കാം. ഓൺ ലൈൻ അപേക്ഷയുടെ ഫീൽ ഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്‌ത് പ്രിൻ്റ് ഔട്ടും അനുബ ന്ധ രേഖകളും നിശ്ചിത തീയ തിക്കുള്ളിൽ സ്ഥാപനമേധാവി ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 04712302090.