ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്: ഏഴുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപ നങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ്‌ ടു / വിഎച്ച്എസ്‌ഇ പരീക്ഷകളി ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരു ദ തലത്തിൽ 80 ശതമാനം മാർ ക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥി കൾക്കുമുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അ വാർഡ് 2024-25 ജനസംഖ്യാനു പാതികമായി നൽകുന്നതിന് ഏഴുവരെ അപേക്ഷിക്കാം.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ് ലിം, ക്രിസ്ത്യൻ(എല്ലാ വിഭാഗ ക്കാരും), സിഖ്, ബുദ്ധ, ജൈന പാഴ്‌സി എന്നീ മതവിഭാഗത്തി ൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 2023-24 അധ്യയന വർഷത്തിൽ എസ്എസ്എൽസി / ടിഎച്ച്എ സ്എൽസി, പ്ലസ്‌ടു / വിഎച്ച്എ സ്ഇ തലങ്ങളിൽ എല്ലാ വിഷ യങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 രൂപയും, ബിരുദ ത ലത്തിൽ 80 ശതമാനം മാർ ക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന വിദ്യാർഥികൾ ക്ക് 15,000 രൂപയുമാണ് സ്കോ ളർഷിപ്പ് തുകയായി അനുവദി ക്കുന്നത്.

ബിപിഎൽ വിഭാഗത്തിൽ പ്പെട്ടവർക്ക് മുൻഗണന നൽ കും. ബിപിഎൽ അപേക്ഷകരു ടെ അഭാവത്തിൽ ന്യൂനപക്ഷമ ത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെ യും പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടു ക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസം ഖ്യാനുപാതികമായിട്ടാണ്. www.minoritywelfare. kerala.gov.in  സ്കോളർഷിപ്പ് മെന്യു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷയു ടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അ പ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചി ത തീയതിക്കുള്ളിൽ വിദ്യാർ ഥി മുമ്പ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമർപ്പിച്ചിരിക്ക ണം. കൂടുതൽ വിവരങ്ങൾക്ക്: 04712300524, 0471-2302090

About Carp

Check Also

പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി

സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക …

Leave a Reply

Your email address will not be published.