കേരളത്തിലെ സർക്കാർ പൊതുമേഖലാ സ്വകാര്യ സ്‌ഥാപനങ്ങളിലെ രണ്ടായിരത്തിയഞ്ഞുറോളം ഒഴിവിലേക്ക് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസ റിഡവലപ്‌മെന്റ്റ് സെന്ററും ചേർ ന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. കൊച്ചി മെട്രോ, കൊച്ചിൻ ഷി പ്യാഡ്, ബിപിസിഎൽ കൊച്ചി റിഫൈനറി, ഫാക്ട‌്, ഡിപിവേൾഡ്,സിയാൽ, ഹിന്ദുസ്‌ഥാൻ യൂണിലീവർ തുടങ്ങിയ കമ്പനികളിൽ അവസരമുണ്ട്.
ഈമാസം 30നു മുൻപ് www.sdcentre.org എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ജനുവരി 4നു രാവിലെ 8 മുതൽ തൃശൂർ നെടുപു ഴയിലെ വനിതാ പോളിടെക്‌നിക് കോളജിൽയോഗ്യത : 3 വർഷ പോളിടെക് നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസി, ബികോം, ബിബിഎ പാസായി അഞ്ചു വർഷം കഴിയാ ത്തവർക്കും അപ്രൻ്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. . റ്റൈപൻഡ്: ബിടെക് ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ യോഗ്യതക്കാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും.
സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ റജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിലിൽ ലഭിച്ച റജിസ്ട്രേഷൻ കാർഡും സർട്ടിഫിക്ക റ്റുകളുടെയും മാർക്ക് ലിസ്റ്റുകളു ടെയും അസ്സലും പകർപ്പും ബയോഡേറ്റയുടെ പകർപ്പും സഹിതം ഇൻ്റർവ്യൂവിനു ഹാജരാ കണം. ഒന്നിലേറെ സ്‌ഥാപനങ്ങളിൽ ഇൻ്റർവ്യൂവിനു പങ്കെടുക്കാം. സ്‌ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റു കൾ, ബയോഡേറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം.
0484-2556530.