സർക്കാരിൻറെ നൂറു ദിന കർമ പരിപാടിയുടെ ഭാഗ മായി തൊഴിൽ വകുപ്പ് ഏഴിനു തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളജിൽ നട ത്തുന്ന ‘നിയുക്തി 2024’ മെഗാ തൊഴിൽമേളയിലേക്കു റജി സ്ട്രേഷൻ തുടങ്ങി. അയ്യായിരത്തോളം ഒഴിവുകളു ണ്ട്. ടെക്നോപാർക്കിലെയും ഹോസ്പിറ്റാലിറ്റി, പാ രാമെഡിക്കൽ, ഓട്ടമൊബീൽ, ഫിനാൻസ്, മാർക്കറ്റി ങ് തുടങ്ങിയ മേഖലകളിലെയും 70 കമ്പനികൾ പങ്കെ ടുക്കും.
യോഗ്യത: പത്താം ക്ലാസ്, പ്ലസ്‌ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, ജനറൽ നഴ്സിങ്, ഹോട്ടൽ മാനേജ്‌മെന്റ്, പാരാമെഡിക്കൽ, എംബിഎ, എംസിഎ, പിഎച്ച്ഡി.
സൗജന്യ രജിസ്ട്രേഷന് : www.jobfest.kerala.gov.in. ഫോൺ: 89219 16220, 83040 57735
CARP
CARP