സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെ യും വിവിധ തസ്തികകളിലെ 207 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂലൈ രണ്ടിനകം ഓൺലൈനിൽ അപേക്ഷിക്കണം. ജൂനിയർ ക്ലാർക്ക്/കാഷ്യർ (190 ഒഴിവ്), അസിസ്റ്റന്റ്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (7), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (4), സിസ്‌റ്റം അഡ്മി നിസ്ട്രേറ്റർ (4), സെക്രട്ടറി (2) എന്നീ തസ്തിക കളിലാണു വിജ്‌ഞാപനം.
. നിയമനരീതി: ജൂനിയർ ക്ലാർക്ക് തസ്തിക യിലേക്ക് ഒഎംആർ രീതിയിലും മറ്റു തസ്തിക കളിലേക്ക് ഓൺലൈനായുമുള്ള പരീക്ഷ ബോർഡ് നടത്തും.
തുടർന്ന് ബന്ധപ്പെട്ട സഹകരണ സ്ഥാപ നം നടത്തുന്ന അഭിമുഖത്തിൻ്റെ കൂടി അടി സ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലി സ്‌റ്റ് പ്രകാരമാണു നിയമനം. വിജ്‌ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.keralacseb.kerala.gov.in