കേന്ദ്ര പൊലീസ് സേനകളിൽ 4187 സബ് ഇൻസ്പെക്‌ടർ

കേന്ദ്ര പൊലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ (എസ്ഐ) ഒഴിവിലേക്ക് എസ്എസ്‌സി വി ജ്‌ഞാപനമായി. 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ മേയ് 9,10,13 തീയതികളിൽ

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സിഎ പിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാ വിഭാഗങ്ങളിലെ എസ്‌ഐ തസ്‌തികയിലാണു തിര ഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. സിഎപിഎ ഫിൽ 4001 ഒഴിവും ഡൽഹി പൊലീസിൽ 186 ഒഴി വുമുണ്ട്.

I യോഗ്യത (01.08.2024ന്): ബിരുദം. ഡൽഹി പൊ ലീസിലെ എസ്പെ‌ഐ തസ്‌തികയിലേക്ക് അപേക്ഷി ക്കുന്ന പുരുഷൻമാർ കായികപരീക്ഷാ വേളയിൽ നി ലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം.

പ്രായം (01.08.2024ന്): 20-25. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്. മറ്റ് ഇള വുകൾ ചട്ടപ്രകാരം

ശമ്പളം: എസ്ഐ (ജിഡി), സിഎപിഎ ഫ്: 35,400-1,12,400 രൂപ. എസ്ഐ (എക്സിക്യൂട്ടീവ്), ഡൽഹി പൊലീസ് 35,400-1,12,400 .

1. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായി കക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ മു ഖേന. ശാരീരികയോഗ്യതയുടെയും കായികപരീക്ഷ യുടെയും വിശദാംശങ്ങൾ വിജ്‌ഞാപനത്തിൽ. വിമു ക്തഭടന്മാർക്കു കായികക്ഷമതാപരീക്ഷയില്ല.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും സെന്റർ കോഡും: തിരുവനന്തപുരം-9211, കൊല്ലം-9210, കോട്ടയം-9205, കോഴിക്കോട്-9206, തൃശൂർ-9212. മറ്റു കേന്ദ്രങ്ങളുടെ പട്ടിക സൈറ്റിൽ. ഒരേ റീജനു കീ ഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെ ടുക്കാം.

– ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കാം. സ് ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭട ന്മാർക്കും ഫീസില്ല. വിജ്‌ഞാപനത്തിനും ഓൺ ലൈൻ റജിസ്ട്രേഷനും www.ssc.nic.in , www.ssc.gov.in

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.