ഐടിഐകളിൽ ഒന്ന്/ രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു.

സർക്കാർ അംഗീകൃത പ്രൈവറ്റ് ഐടിഐകളിൽ ഒന്ന്/ രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് റീ ഇംബേഴ്‌സ്മെൻ്റ് ചെയ്‌തു നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത.

മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം 4398 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വെബ്സൈറ്റിലെ സ്കോളര്‍ഷിപ്പ് ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090.

About Carp

Check Also

മദർ തെരേസ സ്കോളർഷിപ് 2024-25 ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരമെഡിക്കൽ …

Leave a Reply

Your email address will not be published.