ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റ് 5696 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാര വിളിക്കുന്നു. 5696 ഒഴിവുകളാണ് നികത്തുന്നത്. തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളാണ് നിയമനം നടത്തുന്നത്. അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഫെബ്രുവരി 19 ആണ് അവസാനതീയതി. ദക്ഷിണ റെയിൽവേയിൽ 218 ഒഴിവുകളാണുള്ളത്.

ദക്ഷിണ പൂർവ മധ്യ റെയിൽവേയിലാണ് കൂടുതൽ, 1192. 2018-ലാണ് ഇതിനുമുമ്പ് നിയമനം നടത്തിയത്. 16,373 ഒഴിവുകളുണ്ടെന്നിരിക്കെ അതിന്റെ മൂന്നിലൊന്ന് തസ്തകയിലേക്ക് നിയമനം നടത്തിയതുകൊണ്ട് വലിയ പ്രയോജനം കിട്ടില്ലെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.2020-ലെ തസ്തികനിർണയം അനുസരിച്ച് 16 സോണുകളിലായി 1,28,793 ലോക്കോ റണ്ണിങ് സ്റ്റാഫിനെയാണ് അനുവദിച്ചിട്ടുള്ളത്. അതിൽ 1,12,420 മാത്രമാണ് നിലവിലുള്ളത്. ദക്ഷിണ റെയിൽവേയിൽ തസ്തിക 5247 ആണ്. ജോലി ചെയ്യുന്നത് 4666 പേർ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 1317 ലോക്കോ പൈലറ്റുമാരുണ്ട്. ഇവിടെ 195 ഒഴിവകൾ ഉണ്ടെന്നും നേതാക്കൾ പറഞ്ഞു.

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.