കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കത്ത് എഴുതുന്നത്.

കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.

നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ അധികമായി വരുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ് എങ്കിലും ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ ഈ വർഷം മുതൽ എല്ലാത്തരം ക്വോട്ട സിറ്റുകളിലും അഡ്മിഷൻ നൽക്കാവു എന്നാണ് ഗവൺമെന്റിന്റെ ഇപ്പോഴത്തെ നിലപാട്.

ആയതിനാൽ കർണ്ണാടകയിൽ നേഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka Examination Authority യുടെ CET എഴുതുവാൻ രജിസ്റ്റർ ചെയ്യുവാനായി ഓർമ്മിപ്പിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു. ഈ പ്രധാന വിവരം ബഹുമാനപ്പെട്ട വികാരിയച്ചന്മാർ വഴിയായി എല്ലാ സാധാരണ ജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുവാൻ അപേക്ഷിക്കുന്നു.

CET എക്സാമിന് ഓൺലൈൻ രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും പ്രധാന തിയ്യതികളും താഴെ കൊടുക്കുന്നു

CET 2024 Online Registration Link – https://cetonline.karnataka.gov.in/UGONLINEAPPLICATION_2024/FORMS/APPCHECKLIST.ASPX

രെജിസ്ട്രേഷൻ തുടങ്ങുന്ന തിയ്യതി – 10-Jan-2024

രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി – 10-Feb-2024

CET എക്സാം ദിവസങ്ങൾ – 18-Apr-2024 & 19-Apr-2024

About Carp

Check Also

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, …

Leave a Reply

Your email address will not be published.