വ്യോമസേനയിൽ അഗ്‌നിവീർ

വ്യോമസേനയിൽ അഗ്നിവീർ സിലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീ കൾക്കും പുരുഷന്മാർക്കും അവസ രം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ/ എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞടുപ്പല്ല. 4 വർഷത്തേക്കാണു നിയമ നം. ജനുവരി 17 മുതൽ ഫെബ്രുവ രി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

സയൻസ് വിഷയങ്ങൾ: 50% മാർ ക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലി ഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർ ക്കോടെ 3 വർഷ എൻജിനീയറിങ്.

ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രി ക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമൊ ബീൽ/ കംപ്യൂട്ടർ സയൻസ്/ ഇൻ സ്ട്രമെന്റേഷൻ / ഐടി). ഇംഗ്ലിഷി ന് 50% മാർക്ക് വേണം. ഡിപ്ലോമ യ്ക്ക് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷി ന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേ ഷനൽ (ഫിസിക്സ്, മാത്‌സ്) കോ ഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്‌സി ന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം

സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം (ഇം ഗ്ലിഷിന് 50% വേണം). അല്ലെങ്കിൽ

50% മാർക്കോടെ 2 വർഷ വൊക്കേഷ നൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% വേണം.

സയൻസ് പഠിച്ചവർക്കു സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷി ക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ്, സയൻസ് ഇതര വിഷയ ങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും

■ ജനനം: 2004 ജനുവരി 2 – 2007 ജൂലൈ 2. എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

* ഫീസ്: 250 രൂപ. ഓൺലൈനായി അടയ്ക്കാം.

1 തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റ‌് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്‌റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന. മാർച്ച് 17 മുത ലാണ് ഓൺലൈൻ ടെസ്‌റ്റ്.

ശാരീരികയോഗ്യത, കായികക്ഷ മത ഉൾപ്പെടെ മറ്റു വിശദാംശങ്ങൾക്ക് https://agnipathvayu.cdac.in

About Carp

Check Also

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, …

Leave a Reply

Your email address will not be published.