വനം വകുപ്പില്‍ ജോലി പിഎസ്‌സി എഴുതാതെ

വനം വകുപ്പിനു കീഴില്‍ കോട്ടൂർ ആന പുനരധി വാസ കേന്ദ്രം, തൃശൂർ സുവോളജി പാർക്ക് എന്നിവിടങ്ങളിലായി നിരവധി ഒഴിവുകള്‍. രണ്ടിടത്തുമായി ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനങ്ങളാണ്. ബന്ധപ്പെട്ട തസ്തികയിലേക്ക് അർഹമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നവം ബർ 16 വരെ അപേക്ഷിക്കാം.ആന പുനരധി വാസ കേന്ദ്രത്തിലെ തസ്ത‌ികയും ഒഴിവും.

അസിസ്‌റ്റ‌ൻ്റ് മഹോ ട്ട്-ആന പാപ്പാൻ (4), സെക്യൂരിറ്റി ഗാർഡ് (3), ഡ്രൈവർ കം അറ്റൻഡൻ്റ് (2), അസിസ്‌റ്റന്റ്റ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫിസർ (1), ഇലക്ട്രിക്കൽ സൂപ്പർവൈസർ (1), ഇലക്ട്ര ഇലക്ട്രീഷ്യൻ (1), പമ്പ് ഓപ്പറേറ്റർ (1), അസിസ്‌റ്റൻ്റ് പമ്പ് ഓപ്പറേറ്റർ (1), ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റൻഡന്റ്റ് (1), ഓഫിസ് അറ്റൻഡന്റ് (1). കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

തൃശൂർ സുവോളജിക്കൽ പാർക്കിലെ നിയമനങ്ങള്‍

തൃശൂർ സുവോളജിക്കൽ പാർക്കില്‍ 14 ഒഴിവുകളാണുള്ളത്. ഇതും കരാർ നിയമനങ്ങളാണ്. ഉദ്യോഗാർത്ഥികള്‍ക്ക് നവംബർ 16 വരെ അപേക്ഷിക്കാം.

തസ്തികകളും യോഗ്യതയും

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇലക്ട്രിക്കൽ: യോഗത്യ-എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം, ഒരു വർഷ പരിചയം, പ്രായപരിധി-50, ശമ്പളം – 22,290.

ഇലക്ട്രീഷ്യൻ: യോഗ്യത-പത്താം ക്ലാസ്‌/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന ഇലക്ട്രീഷ്യൻ ട്രേ ഡിൽ ഐടിഐ/ഐടിസി, കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസ്, ഒരു വർഷ പരിചയം, പ്രായപരിധി – 50, ശമ്പളം – 20,065

പമ്പ് ഓപ്പറേറ്റർ: യോഗ്യത – പത്താം ക്ലാസ്‌/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടർ മെക്കാനിക്സ്/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ/ഐടിസി, ഒരു വർഷ പരിചയം, പ്രായപരിധി – 50, ശമ്പളം – 20,065.

അസിസ്‌റ്റന്റ് പമ്പ് ഓപ്പറേറ്റർ: യോഗ്യത – പത്താം ക്ലാസ് തത്തുല്യം, ഒരു വർഷ പരിചയം, പ്രായപരിധി – 50, ശമ്പളം – 18,390.

അസിസ്‌റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്‌റ്റന്റ്: യോഗ്യത – പത്താം ക്ലാസ്/‌തത്തുല്യം., ഒരു വർഷ പ്രവർത്തി പരിചയം, ശമ്പളം – 18390, പ്രായപരിധി – 50

 

ലാബ് ടെക്നീഷന്യന്‍: യോഗ്യത – കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്‌നിക്‌സിലെ ഡിപ്ലോമ, പ്രായപരിധി 40, ശമ്പളം – 21175.

വെറ്ററിനറി അസിസ്‌റ്റൻ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി നടത്തുന്ന വെറ്ററിനറി നഴ്‌സിങ്, ഫാർമസി, ലബോറട്ടറി ടെക്നിക്സ് പരിശീലന സർട്ടിഫിക്കറ്റ്, പ്രായപരിധി 40, ശമ്പളം – 20,065.

ജൂനിയർ അസിസ്‌റ്റ‌ൻ്റ് (സ്‌റ്റോഴ്‌സ്): ബിരുദം/ തത്തുല്യം, എ.എസ് ഓഫിസിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്. പ്രായപരിധി 36, ശമ്പളം 21,175.

സെക്യൂരിറ്റി ഗാർഡ്: പത്താം ക്ലാസ്/തത്തുല്യ പരീക്ഷാ ജയം, ആർമി/നേവി/എയർ ഫോഴ്സ‌് വിഭാഗങ്ങളില്‍ 10 വർഷ പരിയം. പ്രായപരിധി 55, ശമ്പളം 21175.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

 

 

 

About Carp

Check Also

റെയിൽവേയിൽ 1036 ഒഴിവ്

റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: …

Leave a Reply

Your email address will not be published.