എസ്ബിഐ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പുറത്തിറക്കി. സെപ്തംബർ 1-ന് രജിസ്ട്രേഷൻ ആരംഭിക്കും. സെപ്തംബർ 21-ന് ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. 6160 ഒഴിവുകളാണുള്ളത്. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഈ പ്രോജക്ടിന് കീഴിൽ ഒരു തവണ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയൂ. യോഗ്യത, തിരഞ്ഞെടുക്കൽ പ്രക്രിയ, മറ്റ് വിശദാംശങ്ങൾ എന്നിവ എന്തെന്ന് നോക്കാം:
അപേക്ഷ ആരംഭിക്കുന്ന തീയതി: സെപ്റ്റംബർ 1, 2023
അപേക്ഷയുടെ അവസാന തീയതി: സെപ്റ്റംബർ 21, 2023
ഓൺലൈൻ ആയി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 21, 2023
എഴുത്തുപരീക്ഷ: ഒക്ടോബർ/ നവംബർ 2023
യോഗ്യതാ മാനദണ്ഡം:
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിരിക്കണം.
പ്രായം: 20 നും 28 നും ഇടയിൽ.
തിരഞ്ഞെടുപ്പ് പ്രക്രിയ:
ഓൺലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉൾപ്പെടുന്നതായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും, പരമാവധി മാർക്ക് 100 ആണ്. പരീക്ഷാ ദൈർഘ്യം 60 മിനിറ്റാണ്. ജനറൽ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, എഴുത്ത് പരീക്ഷയ്ക്കുള്ള ടെസ്റ്റ് ചോദ്യങ്ങൾ 13 പ്രാദേശിക ഭാഷകളിൽ സജ്ജീകരിക്കും. ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണത്. തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ഒരു വർഷം ട്രെയിനിംഗ് ഉണ്ടായിരിക്കും. ഈ കാലയളവിൽ 15000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.
അപേക്ഷാ ഫീസ്:
ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിനുള്ള അപേക്ഷാ ഫീസ് ₹300/- ആണ്.
SC/ST/PwBD വിഭാഗം ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഒഴിവുകൾ: 6160
ഗുജറാത്ത്: 291
ആന്ധ്രാപ്രദേശ്: 390
കർണാടക: 175
മധ്യപ്രദേശ്: 298
ഒഡീഷ: 205
ഹിമാചൽ പ്രദേശ്: 200
പഞ്ചാബ്: 365
ഹരിയാന: 150
തമിഴ്‌നാട്: 648
അരുണാചൽ പ്രദേശ്: 20
നാഗാലാൻഡ്: 21
മേഘാലയ: 31
ത്രിപുര: 22
ആസാം: 121
മിസോറാം: 17
മണിപ്പൂർ: 20
തെലങ്കാന: 125
രാജസ്ഥാൻ: 925
പശ്ചിമ ബംഗാൾ: 328
ഉത്തർ പ്രദേശ്: 412
മഹാരാഷ്ട്ര: 466
കേരളം: 424
ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത് എങ്ങനെ:
- എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/. സന്ദർശിക്കുക.
2. കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും.
3. ഇപ്പോൾ ഏറ്റവും പുതിയ വാർത്തകൾക്ക് കീഴിൽ ലഭ്യമായ എസ്ബിഐ അപ്രന്റിസ് അപേക്ഷ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4. സ്വയം രജിസ്റ്റർ ചെയ്ത് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
5. അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
6. ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക.
7. കൂടുതൽ ആവശ്യത്തിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് പരിശോധിക്കാവുന്നതാണ്.