മിഷന്‍ വാത്സല്യ പദ്ധതിയില്‍ ഒഴിവ്

വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ കീഴില്‍ നടപ്പാക്കുന്ന മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ പൂജപ്പുരയിലുള്ള ജില്ലാ കോള്‍ സെന്ററിലേക്കും റെയില്‍വേ ഹെല്‍പ് ഡെസ്‌കിലേക്കും കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലാണ് താത്കാലിക നിയമനം. അവസാന തിയതി ജൂലൈ 15.

നിശ്ചിത അപേക്ഷ ഫോമിനൊപ്പം യോഗ്യത, പ്രവ്യത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ഫിക്കറ്റുകള്‍ സഹിതം സമര്‍പ്പിക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിജ്ഞാപനം, യോഗ്യത എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ http://wcd.kerala.gov.in/ ലഭ്യമാണ്. ഫോണ്‍ 0471 2345121.

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.