ആർമിയിൽ എൻജിനിയറിംഗ് ബിരുദധാരികൾക്ക് അവസരം

ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറാകാം

കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എസ്എസ് സി (ടെക്)62 ൽ പുരുഷന്മാർ ക്ക് 175 ഉം എസ്എസിഡബ്ലു (ടെക് ) 33 ൽ 19 ഉം സൈനികരുടെ വിധവകൾക്കുള്ള രണ്ട് ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. ആകെ 196 ഒഴിവുകളാണ് ഉള്ളത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ കോഴ്സ് ആരംഭിക്കും.

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം,ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് എൻജിനിയറിംഗ് ടെക്നോളജി ബിറ്റ് ഹാജരാക്കേണ്ടിവരും.

പ്രായം: എൻജിനിയറിംഗ് ബിരുദക്കാർക്ക് 20-27 വയസ്. 1996 ഏപ്രിൽ രണ്ടിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജ നിച്ചവരാകണം. വിധവകൾക്കുള്ള കൂടിയ പ്രായപരിധി 2023 ഏപ്രിൽ ഒന്നിന് 35 വയസ്

തെരഞ്ഞെടുപ്പ്: എസ്. എസ്ബി ഇന്റർവ്യൂ മുഖേനയാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ്.

ശാരീരിക യോഗ്യതകൾ:  ഉയരം കുറഞ്ഞത് 157.5 സെ.മീ., ലക്ഷദ്വീപുകാർക്കു രണ്ടു സെ. മീ. ഇളവ് ലഭിക്കും.

കാഴ്ചശക്തി Distant Vision (Corrected) better eye-6/6, Worse eye-6/18. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം ഉൾപ്പെടെ മൈനസ് 3.5ൽ കൂടരുത്.

പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം ലഭിക്കുക. വിശദവിവരങ്ങൾ www.joinindianar my.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19.

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.