ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിമെർ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്യൂട്ടര്‍ ടെക്നീഷ്യൻ: 15
ബയോകെമിസ്ട്രി- രണ്ട്, സ്പീച്ച് തെറാപ്പി ആന്‍ഡ് ഓഡിയോളജി- രണ്ട്, റേഡിയോളജി- രണ്ട്, റേഡിയോ തെറാപ്പി- ഒന്ന്, സൈറ്റോളജി- ഒന്ന്, ഹെമറ്റോളജി-രണ്ട്, നെഫ്രാളജി- ഒന്ന്, ഹിസ്റ്റോപതോളജി- ഒന്ന്, ഇമ്യൂണോപതോളജി- ഒന്ന്, മെഡിക്കല്‍ മൈക്രോ ബയോളജി- ഒന്ന്, മെഡിക്കല്‍ പാരാസിറ്റോളജി- ഒന്ന്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്സി. (എംഎല്‍ടി)/ എംഎല്‍ടി.
ശമ്പളം: 44,900- 1,42,400 രൂപ.
പ്രായം: 18- 50 വയസ്.
ജൂണിയര്‍ ടെക്നീഷ്യന് (ലാബ്): 31 ഒഴിവ്
യോഗ്യത: ബിഎസ്സി-മെഡിക്കല്‍ ലാബ് ടെക്നോളജി. അല്ലെങ്കില്‍ ബിഎസ്സിയും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. ശമ്പളം: 35,400- 1,12,400 രൂപ. പ്രായം: 18-30 വയസ്.
ടെക്നീഷ്യൻ-ഒടി: 25 ഒഴിവ്
യോഗ്യത: ബിഎസ്സി മെഡിക്കല്‍ ടെക്നോളജി (ഓപ്പറേഷന് തീയേറ്റർ/ അനസ്തേഷ്യ). ശമ്പളം: 29,200- 92,300 രൂപ. പ്രായം: 18- 30 വയസ്.
ടെക്നീഷ്യന് ഗ്രേഡ് നാല്: 56
പബ്ലിക് ഹെല്‍ത്ത്- 20, ആര്‍എസി-20, മെക്കാനിക്കൽ- പത്ത്, മാനിഫോള്‍ഡ് റൂം/ പ്ലാന്റ്-ആറ്).
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐയുമാണ് യോഗ്യത. മാനിഫോള്‍ഡ് റൂം/ പ്ലാന്റ് എന്നിവയിലേക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെ പരിഗണിക്കും.
ശമ്പളം: 19,900- 63,200 രൂപ.
പ്രായം: 18- 30 വയസ്.
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്: 12 ഒഴിവ്
യോഗ്യത: പത്താംക്ലാസ്/ തത്തുല്യം. മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/ 20 ഹിന്ദി വാക്ക് ടൈപ്പിംഗ് സ്പീഡ്.
ശമ്പളം: 19,900- 63,200 രൂപ.
പ്രായം: 18- 30 വയസ്.
മറ്റ് തസ്തികകളും ഒഴിവും: അസിസ്റ്റന്റ് ബ്ലഡ് ട്രാന്സ്ഫ്യൂഷന് ഓഫീസർ- ഒന്ന്, റിസേര്‍ച്ച് അസോസിയേറ്റ്- ഒന്ന്, സ്റ്റോര്‍ കീപ്പർ- മൂന്ന്, റിസെപ്ഷനിസ്റ്റ്- ആറ്, ബോയ്ലര്മാന് (ഗ്രേഡ് രണ്ട്)- രണ്ട്, സിഎസ്ആര്‍ അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്)- ആറ്, മസാല്‍ച്ചി/ ബെയറര്‍ (ഗ്രേഡ് രണ്ട്)- 31, ഓഫീസ് അറ്റന്‍ഡന്റ് (ഗ്രേഡ് മൂന്ന്)- ഏഴ്, സെര്യൂരിറ്റി ഗാര്‍ഡ് (ഗ്രേഡ് രണ്ട്)- പത്ത്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് പത്തുവര്‍ഷത്തെയും എസ്സി, എസ്ടിക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്കും നിയമാനുസൃതയിളവുണ്ട്.
അപേക്ഷാഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 1500 രൂപയും എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 800 രൂപയുമാണ് ഫീസ്. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
വിശദവിവരങ്ങള്‍ക്ക് www.pgimer. edu.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 13.