2016 മാർച്ച് 31 മുമ്പ് സഹകരണ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാൻ പറ്റാതെ യഥാർത്ഥത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് രണ്ടു ലക്ഷം രൂപവരെ ഇളവ് ലഭിക്കുന്നു. ഇതിന് കർഷകനെന്നു തെളിയിക്കുന്ന കൃഷി ആഫീസറുടെ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും സഹിതം നിശ്ചിത ഫോമിൽ അപേക്ഷ നൽകുക.
കാര്‍ഷിക കടാശ്വാസത്തിനുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട സി ഫോറത്തില്‍ സ്വന്തം ഫോണ്‍ നമ്പര്‍ അടക്കം പൂര്‍ണ്ണമായി പൂരിപ്പിച്ച് താഴെ പറയുന്ന രേഖകള്‍ സഹിതം കാര്‍ഷികകടാശ്വാസ കമ്മീഷനില്‍ നേരിട്ടോ തപാല്‍ മുഖേനയോ 2023 ജൂണ്‍ 30 വരെ സമര്‍പ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകള്‍
1. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
2. വരുമാന സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍
3. അപേക്ഷകന്‍ കര്‍ഷകനാണെന്ന് തെളിയക്കുന്ന ക്യഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍
4. ഉടമസ്ഥാവകാശമുള്ള ക്യഷിഭൂമിയുടെ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് / പാട്ടകരാറിന്റെ പകര്‍പ്പ്
5. വായ്പ നിലനല്‍ക്കുന്ന ബാങ്ക് പാ്സ്സ്ബുക്കിന്റെ പകര്‍പ്പ്
നിബന്ധനകള്‍
1. മുന്‍പ് കാര്‍ഷിക കടാശ്വാസം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ലാത്തതാണ.
2. സഹകരണ ബാങ്കുകളിലെ വായ്പകള്‍ മാത്രമാണ് പരിഗണിക്കുന്നത്.
3. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31/08/2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31/03/2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിനായി പരിഗണിക്കും.
അപേക്ഷിക്കേണ്ട വിധം
സെക്രട്ടറി
കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍
കാര്‍ഷിക മൊത്ത വ്യാപാര വിപണി (വേള്‍ഡ് മാര്‍ക്കറ്റ്)
വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം 695 029
ഫോണ്‍ : 0471 2743783, Fax :0471 2743782
ഇമെയില്‍ : keralasfdrc@gmail.com
കാർഷിക കടാശ്വാസ ഫോം