ഏവിയേറ്റർ/ ടെക്നിക്കൽ അസിസ്റ്റന്റ് ആകാം, 182 ഒഴിവുകൾ

കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ 160 ടെക്നിക്കൽ അസിസ്റ്റന്റ്, 22 ഏവിയേറ്റർ–II ഒഴിവ്. നേരിട്ടുള്ള നിയമനം. 

വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഡിസംബർ 24-30 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. എൻടിആർഒ ഏവിയേറ്റർ-II ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് എക്സാമിനേഷൻ 2022 വഴിയാണു തിരഞ്ഞെടുപ്പ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗം, യോഗ്യത, പ്രായപരിധി, ശമ്പളം: 

∙ ഏവിയേറ്റർ–II (ഏവിയേഷൻ ടെക്നോളജി): എൻജിനീയറിങ്/ടെക്നോളജി ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (കൊൽക്കത്ത) നടത്തുന്ന പരീക്ഷയുടെ A&B സെക്‌ഷനുകളിൽ ജയം. അല്ലെങ്കിൽ എംഎസ്‌സി; 35; 56,100-1,77,500.

∙ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോള‍ജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ): എൻജിനീയറിങ്/ടെക്നോളജി ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (കൊൽക്കത്ത) നടത്തുന്ന പരീക്ഷയുടെ A&B സെക്‌ഷനുകളിൽ ജയം. അല്ലെങ്കിൽ എംസിഎ/എംഎസ്‌സി; 30; 44,900-1,42,400.

ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കി. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളാണു തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ.  www.ntro.gov.in  

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ …

Leave a Reply

Your email address will not be published.