ഏവിയേറ്റർ/ ടെക്നിക്കൽ അസിസ്റ്റന്റ് ആകാം, 182 ഒഴിവുകൾ

കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ 160 ടെക്നിക്കൽ അസിസ്റ്റന്റ്, 22 ഏവിയേറ്റർ–II ഒഴിവ്. നേരിട്ടുള്ള നിയമനം. 

വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഡിസംബർ 24-30 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. എൻടിആർഒ ഏവിയേറ്റർ-II ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് എക്സാമിനേഷൻ 2022 വഴിയാണു തിരഞ്ഞെടുപ്പ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗം, യോഗ്യത, പ്രായപരിധി, ശമ്പളം: 

∙ ഏവിയേറ്റർ–II (ഏവിയേഷൻ ടെക്നോളജി): എൻജിനീയറിങ്/ടെക്നോളജി ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (കൊൽക്കത്ത) നടത്തുന്ന പരീക്ഷയുടെ A&B സെക്‌ഷനുകളിൽ ജയം. അല്ലെങ്കിൽ എംഎസ്‌സി; 35; 56,100-1,77,500.

∙ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോള‍ജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ): എൻജിനീയറിങ്/ടെക്നോളജി ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (കൊൽക്കത്ത) നടത്തുന്ന പരീക്ഷയുടെ A&B സെക്‌ഷനുകളിൽ ജയം. അല്ലെങ്കിൽ എംസിഎ/എംഎസ്‌സി; 30; 44,900-1,42,400.

ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കി. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളാണു തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ.  www.ntro.gov.in  

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.