വ്യോമസേനയിൽ എയർമാൻ ആകാം

വ്യോമസേനയുടെ ഗ്രൂപ്പ്–വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 1 മുതൽ 8 വരെ ചെന്നൈ താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിലാണ് റിക്രൂട്മെന്റ് റാലി. കേരളത്തിൽനിന്നുള്ളവർക്കു ഫെബ്രുവരി 1,2,7,8 തീയതികളിലാണു റാലി.  

യോഗ്യത:

എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ്ടു ജയം; ഇംഗ്ലിഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം; ഇംഗ്ലിഷിന് 50% മാർക്ക് വേണം.

ബി) ഡിപ്ലോമ / ബിഎസ്‌സി ഫാർമസി ഉദ്യോഗാർഥികൾ: 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ്ടു ജയം; ഇംഗ്ലിഷിന് 50% മാർക്ക് വേണം. 50% മാർക്കോടെ ഡിപ്ലോമ/ ബിഎസ്‌സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ ഫാർമസി കൗൺസിൽ ഒാഫ് ഇന്ത്യ റജിസ്ട്രേഷൻ. 

പ്രായം: 

∙ മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (അവിവാഹിതർ): 2002 ജൂൺ 27നും 2006 ജൂൺ 27നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). 

∙ മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ബിഎസ്‌സി ഫാർമസി): 1999 ജൂൺ 27നും 2004 ജൂൺ 27നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 1999 ജൂൺ 27നും 2002 ജൂൺ 27നും മധ്യേ ജനിച്ചവരായിരിക്കണം.

ശാരീരികയോഗ്യത: ഉയരം 152.5 സെ.മീ, നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം.

ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം  പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി.ശാരീരികക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം. (21 വയസ്സിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ ബിഎസ്‌സി ഫാർമസി യോഗ്യതക്കാർക്കും 7 മിനിറ്റ്  അനുവദിക്കും). 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവയുമുണ്ടാകും. 

www.airmenselection.cdac.in  

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.