കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
ആകെ 107 ഒഴിവിലേക്കാണ് നിയമനം.
ഇതിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (88 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേ റ്റർ (4ഒഴിവ്), സെക്രട്ടറി (4ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4ഒഴിവ്), ടൈപ്പിസ്റ്റ് (1ഒഴിവ്) തസ്തികളിലേക്കാണ് നിയമനം.
ഉദ്യോഗാർഥികൾ സ്വന്തം പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 10. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് http://keralacseb.kerala.gov.in സന്ദർശിക്കുക.
CARP 
				
CARP