രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്.

പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ 3500 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ 243 ഒഴിവുണ്ട്. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്‌കീം (NATS) മുഖേനയാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 12 വരെ http://www.nats.education.gov.in  രജിസ്റ്റർചെയ്യാം. തുടർന്ന് കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ http://www.canarabank.com “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം, പ്രാദേശിക ഭാഷയിൽ പ്രാവീണ്യം. പ്രായപരിധി: 20 – 28 വയസ് (2025 സെപ്റ്റംബർ 1- പ്രകാരം). അക്കാദമിക് മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് തയ്യാറാക്കിയാണ് നിയമനം, പ്രാദേശിക ഭാഷ പരീക്ഷയും ഡോക്യുമെന്റ്റ് വെരിഫിക്കേഷനും ഉണ്ടാകും. അപേക്ഷാഫീസ് 500 രൂപ. എസ്‌സി/എസ്ട‌ി/ഭിന്നശേഷിക്കാർക്ക് ഫീസില്ല.

 

About Carp

Check Also

കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം.

കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം. യോഗ്യത: ബികോം ബിരുദം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 15 …

Leave a Reply

Your email address will not be published.