ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ ,യോഗ്യത: പ്ലസ് ടു

ബിഎസ്എഫിൽ റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക് തസ്‌തികയിൽ 1121 ഒഴിവ്.

സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

https://rectt.bsf.gov.in

ബോർഡർ സെക്യൂരിറ്റി ഫോഴ്സസ്‌സിൽ ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) തസ്‌തികയി ൽ 1121 ഒഴിവ്.

റേഡിയോ ഓപ്പറേറ്റർ തസ്‌തികയിൽ 910, റേഡിയോ മെക്കാനിക് തസ്‌തികയിൽ 211 എന്നിങ്ങനെയാണ് അവസരം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. താത്കാലിക നിയമനമാണെങ്കിലും പിന്നീടു സ്‌ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം..

യോഗ്യത: പ്ലസ് ടു ജയം, ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ 60% മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു വർഷം ഐടിഐ പരിശീ ലനവും റേഡിയോ-ആൻഡ് ടെലിവിഷൻ, ജനറൽ ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്,ഡേറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ, ഇലക്ട്രീഷൻ, ഫിറ്റർ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് സിസ്റ്റം മെയിൻ്റനൻസ്, കമ്യൂണിക്കേഷൻ എക്വിപ്മെൻ്റസ് മെയിന്റനൻസ്, കംപ്യൂട്ടർ ഹാർഡ്‌വേർ, നെറ്റ്‌വർക്ക് ടെക്‌നിഷൻ തുടങ്ങിയവയിൽ ഏതിലെങ്കിലുമുള്ള ഐടി ഐ യോഗ്യത പരിഗണിക്കും.

ശാരീരിക യോഗ്യത:

ഉയരം: പുരുഷന്മാർക്ക്: 168 സെൻ്റിമീറ്റർ. സ്ത്രീകൾക്ക്: 157 സെന്റിമീറ്റർ.

നെഞ്ചളവ്: 80 സെന്റിമീറ്റർ. വികാസം: 5

സെന്റിമീറ്റർ

ഭാരം: ഉയരത്തിന് ആനുപാതികമായ ശരീരഭാരം.

പ്രായം:

18-25 അർഹർക്ക് ഇളവ്.

ശമ്പളം: പേലെവൽ 4 (25,500-81,100 രൂപ).

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക അളവെടുപ്പ്. കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ് കായികക്ഷമതാ പരീക്ഷയുടെ വിവരങ്ങളുൾപ്പെടെ വിശദാംശങ്ങൾക്ക്:

https://rectt.bsf.gov.in

About Carp

Check Also

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി

വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ …

Leave a Reply

Your email address will not be published.