ഒന്നരലക്ഷത്തോളം ശമ്പളം, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി
ലക്ചറര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ 84 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsconline.gov.in വഴി അപേക്ഷിക്കാം.
സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം….
ലക്ചറര്‍ തസ്തികയ്ക്ക് കുറഞ്ഞത് 52,700 രൂപയും പരമാവധി 1,66,700 രൂപ വരെയുമാണ് ശമ്പളം. പബ്ലിക് പ്രോസിക്യൂട്ടര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍തസ്തികകളിലെ ശമ്പള സ്‌കെയില്‍ യഥാക്രമം 56,100-1,77,500 രൂപയും 44,900-1,42,400 രൂപയുമാണ്
ബോട്ടണി, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഹോം സയന്‍സ്, ഫിസിക്‌സ്, സൈക്കോളജി, സോഷ്യോളജി, സുവോളജി തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിബിഐ- സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം.
എങ്ങനെ അപേക്ഷിക്കാം?
ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷന്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ലക്ചറര്‍ അല്ലെങ്കില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ഒഴിവുകള്‍ക്ക് നേരെയുള്ള ‘അപ്ലൈ നൗ’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ‘നെക്സ്റ്റ്’ എന്നതിലും തുടര്‍ന്ന് പ്രൊസീഡ്’ എന്നതിലും ക്ലിക്ക് ചെയ്യുക. ആദ്യമായി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍, ‘ന്യൂ രജിസ്‌ട്രേഷന്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, അച്ഛന്റെ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. ‘സേവ് ആന്‍ഡ് കണ്ടിന്യൂ’ എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ തസ്തികയിലേക്ക് വിജയകരമായി രജിസ്റ്റര്‍ ചെയ്യപ്പെടും.