എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙തസ്തികയും യോഗ്യതയും:

∙ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): ബിരുദം.

∙സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം.

∙ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): ബിരുദം.

∙ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ബികോം, ഐസിഡബ്ല്യുഎ/ സിഎ/ എംബിഎ (ഫിനാൻസ്).

∙ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്): ഫയർ/ മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്.

∙ജൂനിയർ എക്സിക്യൂട്ടീവ് (ലോ): നിയമ ബിരുദം, ബാർ കൗൺസിലിൽ അഡ്വക്കറ്റായി എൻറോൾ ചെയ്യാൻ യോഗ്യരായിരിക്കണം.

∙പ്രായപരിധി, ശമ്പളം

∙ജൂനിയർ അസിസ്റ്റന്റ്: 30; 31,000-92,000 രൂപ

∙സീനിയർ അസിസ്റ്റന്റ്: 30; 36,000-1,10,000 രൂപ

∙ജൂനിയർ എക്സിക്യൂട്ടീവ്: 27; 40,000-1,40,000 രൂപ

അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.

∙ഫീസ്: 1000. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കണം. www.aai.aero

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.