ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റൻ്റ്/സ്റ്റെനോ ഒഴിവുകൾ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ. ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ); 29,200-92,300 രൂപ.

∙ സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം; സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ–ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കംപ്യൂട്ടറിൽ); 25,500-81,100 രൂപ.

∙ പ്രായം: 18-27. അർഹർക്ക് ഇളവ്.

∙ ഫീസ്: 700 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം www.epfindia.gov.in, http://recruitment.nta.nic.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.