സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിൽ സിർദാർ / സർവേയർ ആകാം, 405 ഒഴിവുകൾ

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിനു കീഴിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 350 മൈനിങ് സിർദാർ, 55 ഡപ്യൂട്ടി സർവേയർ ഒഴിവ്. ഓൺലൈൻ അപേക്ഷ 23 വരെ.

യോഗ്യത:

∙ മൈനിങ് സിർദാർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി): പത്താം ക്ലാസ് ജയം, ഡിജിഎംഎസ് ധൻബാദ് നൽകുന്ന മൈനിങ് സിർദാർഷിപ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted), ഫസ്റ്റ് എയ്ഡ് & ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ പത്താം ക്ലാസ് ജയം, 3 വർഷ മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഡിജിഎംഎസിന്റെ ഓവർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted) / തത്തുല്യം, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്.

∙ ഡപ്യൂട്ടി സർവേയർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി): പത്താം ക്ലാസ് ജയം, ഡിജിഎംഎസിന്റെ സർവേ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted).

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ.

ശമ്പളം: 31,852 രൂപ

പ്രായം: 18-30. അർഹർക്ക് ഇളവ്.

ഫീസ്: 1180 രൂപ. 

പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കോൾ ഇന്ത്യയിലെയും സബ്സിഡിയറി കമ്പനികളിലെയും ജീവനക്കാർ എന്നിവർക്കു ഫീസില്ല. www.secl-cil.in

 

About Carp

Check Also

എൻപിസിഐഎലിൽ 284 അപ്രൻറിസ്

ന്യൂക്ലിയ ക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ 284 അപ്രൻ്റിസ് അവസരം. ഐടിഐ, …

Leave a Reply

Your email address will not be published.