നിയമനം ലഫ്റ്റനന്റ് റാങ്കിൽ; പ്രായം 20 നും 27നും ഇടയിലാണോ?, കരസേനയിൽ എൻജിനീയർ ആകാം

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.  www.joinindianarmy.nic.in 

ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവും. അപേക്ഷകർ അവിവാഹിതരായിരിക്കണം. കരസേനാ വെബ്‌സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

∙യോഗ്യത: ബന്ധപ്പെ‌ട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ട്.

∙പ്രായം: 2023 ഒക്ടോബർ ഒന്നിന് 20–27.

∙തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണ് യോഗ്യത.

പ്രായം: 35. ഓഫ്‌ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 24.

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.