ഫെഡറൽ ബാങ്കിൽ ഓഫീസർ-സെയിൽസ് ആൻഡ് ക്ലയന്റ്റ് അക്വസിഷൻ (സ്കെയിൽ I) തസ്തികയിലേക്ക് അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. പ്രൊബേഷൻ കാലാവധി രണ്ടു വർഷമാണ്. ശമ്പളം: 48,480 -85,920 രൂപ (മറ്റ് അലവൻസുകൾക്ക് അർഹതയുണ്ട്).
യോഗ്യത: അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദം (പത്ത്, പ്ലസ്‌ടു/ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് 60 ശതമാനം മാർക്കുണ്ടായിരിക്കണം).
പ്രായം: 27 വയസ്സ് കവിയരുത്
(അപേക്ഷകർ 01.10.1998 -നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്. ഇൻഷുറൻസ് സെക്ടറുകളിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും എസ്.സി./എസ്.ടി. വിഭാഗക്കാർക്കും പ്രായത്തിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കേരളത്തിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി ഓൺലൈൻ ടെസ്റ്റിന് കേന്ദ്രമുണ്ട്. നവംബർ 16-നാണ് പരീക്ഷ.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബർ 27.
വിശദവിവരങ്ങൾക്ക് വെബ് സൈറ്റ്: http://www.federalbank.co.in.
WEBSITE: