സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ ക്ഷണിച്ചു.

തുടക്കത്തിൽ മൂന്ന് വർഷത്തേക്കുള്ള ക്കുള്ള കരാർ നിയമനമാണെങ്കിലും സ്ഥിരനിയമനം ലഭിച്ചേക്കാം. കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങ ളിലാണ് ഒഴിവുള്ളത്.

വാർഷിക ശമ്പളം: 4.86-5.04 ലക്ഷ രൂപ.

യോഗ്യത: 50 ശതമാനം മാർ ക്കോടെ ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും ബാങ്ക്/ എൻ.ബി. എഫ്.സി./ ധനകാര്യസ്ഥാപനങ്ങളിലെ ഒരുവർഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ യിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. കരാർ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ അസിസ്റ്റന്റ് മാനേജരായി (സ്റ്റെയിൽ I) സ്ഥിരനിയമനത്തിന് പരിഗണിക്കും. പ്രായം: 28 വയസ്സ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കും).

തിരഞ്ഞെടുപ്പ് : ഓൺലൈൻ ടെസ്റ്റ്/പേഴ്‌സണൽ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 200 രൂപ, മറ്റുള്ളവർക്ക് 500 രൂപ

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 22.

വെബ്:

http://www.southindianbank.com.

 

About Carp

Check Also

സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും 107 ഒഴിവുകൾ:

  കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 107 ഒഴിവിലേക്കാണ് നിയമനം. ഇതിനായി …

Leave a Reply

Your email address will not be published.