എസ്ബിഐ വിദ്യാർത്ഥി സ്കോളർഷിപ്പ്. 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ സ്വന്തമാക്കാം.
നിബന്ധന, യോഗ്യത, അപേക്ഷ നടപടികൾ അറിയാം.
സ്കോളർഷിപ്പ് യോഗ്യത നേടുന്നതിനു മുൻ അക്കാദമിക് കോഴ്സിൽ അപേക്ഷകർ കുറഞ്ഞത് 75% മാർക്ക് നേടിയിരിക്കണം.
SBI Platinum Jubilee Asha Scholarship 2025:
SBI Scholarship: നവംബർ 15 വരെ അവസരം.
രാജ്യത്തെ സ്കൂകൂൾ വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും സന്തോഷവാർത്ത. ഈ വർഷത്തെ സ്കോർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച പൊതുമേഖല ബാങ്കായ എസ്ബിഐ. ഇന്ത്യയ്ക്ക് അകത്തും, പുറത്തും പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബാങ്ക് എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് 2025 പ്രഖ്യാപിച്ചിരിക്കുന്നത്.
ആർക്കൊക്കെ സഹായം ലഭിക്കും
എസ്ബിഐയുടെ ഈ സ്കോളർഷിപ്പ് പദ്ധതി വളരെ വിശാലമാണ്. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ, എൻജിനീയറിംഗ് അല്ലെങ്കിൽ മെഡിസിൻ പഠിക്കുന്നവർ, ഐഐഎം വിദ്യാർത്ഥികൾ, അല്ലെങ്കിൽ മറ്റേതെങ്കിലും യുജി- പിജി കോഴ്സ് പഠിക്കുന്നവർ എന്നിവർക്ക് സ്കോളർഷിപ്പ് യോഗ്യതയുണ്ട്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. ചുരുക്കിപ്പറഞ്ഞാൽ വിദ്യാർത്ഥി സ്റ്റാറ്റസുള്ള എല്ലാവർക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
23,230 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
നടപ്പു വർഷം വിവിധ കോഴ്‌സുകൾ പഠിക്കുന്ന ഏകദേശം 23,230 മിടുക്കരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാനാണ് എസ്ബിഐ തീരുമാനം.
എസ്ബിഐ ഫൗണ്ടേഷനാണ് ഈ സ്കോളർഷിപ്പ് പദ്ധതി കൈകാര്യം ചെയ്യുന്നത്. പഠനത്തിന് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ഈ വർഷത്തെ പദ്ധതിക്കായി എസ്ബിഐ ഫൗണ്ടേഷൻ 90 കോടി വകയിരുത്തിയിട്ടുണ്ട്.
20 ലക്ഷം രൂപ വരെ സ്‌റ്റൈപ്പൻഡ്
യോഗ്യരായ വിദ്യാർത്ഥികൾക്ക് അവരുടെ ട്യൂഷൻ, കോഴ്സസ് ഫീസുകൾ പ്രകാരം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകാനാണ് എസ്ബിഐ തീരുമാനം. ബാങ്ക് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി വ്യക്തമാക്കിയത്. മികച്ച ഭാവിയിലേയ്ക്കുള്ള താക്കേൽ ആണ് വിദ്യാഭ്യാസം എന്നും, അത് ഉറപ്പാക്കുകയാണ് പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് 2025- 26 ലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
യോഗ്യത മാനദണ്ഡം
അതേസമയം സ്കോളർഷിപ്പിന് യോഗ്യത നേടുന്നതിന് സ്‌കൂൾ വിദ്യാർത്ഥികളുടെ കുടുംബ വരുമാനം 3 ലക്ഷം രൂപയിൽ കൂടുതൽ ആകരുത്. കോളേജ്- മറ്റ് ഉന്നത വിദ്യാഭ്യാസ പഠിതാക്കളുടെ കുടുംബ വരുമാനം 6 ലക്ഷം കവിയരുത്.
സ്കോളർഷിപ്പ് യോഗ്യത നേടുന്നതിനു മുൻ അക്കാദമിക് കോഴ്സിൽ അപേക്ഷകർ കുറഞ്ഞത് 75% മാർക്ക് നേടിയിരിക്കണം.
എത്ര തുക സ്റ്റൈപ്പൻഡ് ലഭിക്കും?
9 മുതൽ 12 വരെ ക്ലാസ്: 15,000 രൂപ വരെ.
ബിരുദം: 75,000 രൂപ വരെ.
ബിരുദാനന്തര ബിരുദം: 2.50 ലക്ഷം രൂപ വരെ
മെഡിക്കൽ: 4.50 ലക്ഷം രൂപ വരെ
ഐഐടി: 2 ലക്ഷം രൂപ വരെ
ഐഐഎം: 5 ലക്ഷം രൂപ വരെ
വിദേശത്ത് ഉന്നത പഠനം: 20 ലക്ഷം രൂപ വരെ
സ്കോളർഷിപ്പിനുള്ള രജിസ്ട്രേഷൻ വിൻഡോ 2025 സെപ്റ്റംബർ 19 മുതൽ ആക്ടീവ് ആണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 നവംബർ 15 വരെ അപേക്ഷിക്കാം. അപേക്ഷ പൂർണമായും ഓൺലൈനാണ്. ഔദ്യോഗിക വെബ്സൈറ്റായ https://www.sbiashascholarship.co.in/സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കുക.