ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന
സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന്ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം
കോളജ് വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് 2025 വർഷത്തെ സ്കോളർഷിപ്പിനായി ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ റെഗുലർ കോഴ്സ് ചെയ്യുന്നവരായിരിക്കണം. മറ്റേതെങ്കിലും സ്കോളർഷിപ്പ് നേടിയവർക്ക് അപേക്ഷിക്കാനാവില്ല.
പ്രായം 18നും 25നും വയസിനും ഇടയിൽ. 2025ൽ നടന്ന ഹയർ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരായിരിക്കണം
അപേക്ഷകർ. കുടുംബവാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കവിയരുത്. htttps://scholarship.gov.in വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ്, വരുമാനം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാക്കണം. വിശദമായ വിജ്ഞാപനവും, പ്രോസ്പെക്ടസും വെബ്സൈറ്റിൽ കാണാം.