സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി  ഒക്ടോബര്‍ 15ഉം സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16ഉം ആണ്. ഡൽഹി, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം.

ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് 30 വയസാണ് ഉയർന്ന പ്രായപരിധി. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്  തസ്തികളിലേക്ക് 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂനിയര്‍ ഓഫീസര്‍/ ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍ക്ക്‌ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവർത്തന പരിചയവും വേണം. കൂടാതെ ഹിന്ദി/മറാത്തി ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിൽ അപേക്ഷിക്കുന്നവർക്ക്, ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷന്‍സ് റിസര്‍ച്ച്/ മാത്തമാറ്റിക്സ്/ ബിസിനസ്/എന്‍ജിനിയറിങ് എന്നിവയിൽ എന്തെങ്കിലും ഒന്നിൽ  ബിരുദാനന്തര ബിരുദം ആവശ്യമാണ്. കൂടാതെ 7 വര്‍ഷത്തെ പ്രവർത്തി പരിചയം വേണം.  ഉദ്യോഗാർഥികൾ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് https://recruit.southindianbank.bank.in/RDC/ വഴി അപേക്ഷ നൽകണം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 15, 16 ആണ്.

About Carp

Check Also

യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം

ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം. ഒക്ടോബര്‍ 7 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഔദ്യോഗിക …

Leave a Reply

Your email address will not be published.