ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം. ഒക്ടോബര്‍ 7 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയിലെ തിരുത്തലുകൾക്ക് നവംബര്‍ 10 മുതല്‍ 12 വരെ സമയം അനുവദിക്കും. യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (JRF) നല്‍കുന്നതിനുമുള്ള ദേശീയ തല നിര്‍ണയ പരീക്ഷയാണ് യുജിസി നെറ്റ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) മോഡലിലാണ് പരീക്ഷ നടക്കുക. 85 വിഷയങ്ങളാണ് ആകെയുള്ളത്. ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് 1150 രൂപയും, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗക്കാര്‍ക്ക് 325 രൂപയും പരീക്ഷ ഫീസ് അടയ്ക്കണം.രജിസ്‌ട്രേഷനായി http://ugcnet.nta.nic.in സന്ദര്‍ശിക്കുക. പരീക്ഷ തീയതി, അഡമിറ്റ് കാര്‍ഡ്, പരീക്ഷ കേന്ദ്രം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
Check Also
കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഹൂസ്റ്റൺ (ടെക്സാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് …