ആർആർബി ലഘുവിജ്ഞാപനം: നോൺ ടെക്നിക്കൽ വിഭാഗത്തിൽ 8,875 ഒഴിവ്

ആർആർബി ലഘുവിജ്ഞാപനം: നോൺ ടെക്നിക്കൽ വിഭാഗത്തിൽ 8,875 ഒഴിവ്, 2,570 ജൂനിയർ എൻജിനിയർ

http://www.rrbcdg.gov.in.

സോണൽ റെയിൽവേ വിഭാഗങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC) വിഭാഗത്തിലെ ഗ്രാജ്യേറ്റ്, അണ്ടർ ഗ്രാഡ്വേറ്റ് ഒഴിവുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തുന്നു. ഇതുസംബന്ധിച്ച് ലഘുവിജ്ഞാപനവും പ്രസിദ്ധീകരിച്ചു.

ഗ്രാഡ്വേറ്റ് വിഭാഗത്തിൽ 5817ഉം അണ്ടർ ഗ്രാഡ്വേറ്റ് വിഭാഗത്തിൽ 3058ഉം ഒഴിവുണ്ട്. വിശദവിജ്ഞാപനം ഉടൻ ആർആർബി വെബ്സൈറ്റുകളിൽ ലഭ്യമാകും.

തസ്‌തികകൾ : ഗ്രാഡ്വേറ്റ് വിഭാഗം: സ്റ്റേഷൻ

മാസ്റ്റർ (ട്രാഫിക് ഓപ്പറേറ്റിങ്ങ്) 615, ഗുഡ്‌സ്‌ ട്രെയിൻ മാനേജർ (ട്രാഫിക് ഓപ്പറേറ്റിങ്ങ്) 3,423, ട്രാഫിക് അസിസ്റ്റൻ്റ് (മെട്രോ റെയിൽവേ -ട്രാഫിക് ഓപ്പറേറ്റിങ്ങ്) 59, ചീഫ് കൊമേഴ്ഷ്യൽ- കം -ടിക്കറ്റ്സ് സൂപ്പർവൈസർ (സിസിടിഎസ്-കൊമേഴ്ഷ്യൽ) 161, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (JAA -അക്കൗണ്ട്സ്) 921, സീനിയർ ക്ലർക്ക് -കം-ടൈപ്പിസ്റ്റ് (ജനറൽ) 638.
അണ്ടർ- ഗ്രാഡ്വേറ്റ് വിഭാഗം: ട്രെയിൻസ് ക്ലർക്ക് (ട്രാഫിക് ഓപ്പറേറ്റിങ്ങ്) 77, കൊമേഴ്ഷ്യൽ- കം -ടിക്കറ്റ്സ് ക്ലർക്ക് (സിസിടിസി – ട്രാഫിക് കൊമേഴ്ഷ്യൽ) 2,424, അക്കൗണ്ട്സ് ക്ലർക്ക്- കം- ടൈപ്പിസ്റ്റ് (അക്കൗണ്ട്സ്) 394, ജൂനിയർ ക്ലർക്ക്- കം -ടൈപ്പിസ്റ്റ് (ജനറൽ) 163.

യോഗ്യത: ബിരുദതലം: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്ല്യം. പ്രായം: പ്രായപരിധി: 18 -36 വയസ്.

അണ്ടർ ഗ്രാഡ്വേറ്റ് തലം: പ്ലസ് ടു ജയം. പ്രായം: 18 – 33 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് അപേക്ഷകർക്ക്: 500 രൂപ. എസ്‌സി/എസ്ട‌ി/പിഡബ്ല്യുബിഡി/സ്ത്രീ/വിമുക്തഭടൻ എന്നിവർക്ക് 250 രൂപ.

രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-1, CBT-2) ഉൾപ്പെടുന്നതാണ് നിയമന പ്രക്രിയ. തുടർന്ന് സ്‌ിൽ അല്ലെങ്കിൽ ടൈപ്പിങ്/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ നടക്കും. ഈ ഘട്ടങ്ങൾ പാസാകുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയ്ക്കും വിളിക്കും.
ഓൺലൈനായി അപേക്ഷിക്കാനുള്ള വിൻഡോ ഗ്രാഡ്വേറ്റ് വിഭാഗത്തിന് ഒക്ടോബർ 21മുതലും നോൺ ഗ്രാജ്യേറ്റിന് 28 മുതലും ലഭ്യമാകും.

അവസാന  തീയതി യഥാക്രമം നവംബർ 20, 27

വെബ്സൈറ്റ്:

http://www.rrbcdg.gov.in.

About Carp

Check Also

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ …

Leave a Reply

Your email address will not be published.