ഹൂസ്റ്റൺ (ടെക്സാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
സ്കോളർഷിപ്പിനെക്കുറിച്ച്:
ഇന്ത്യയിലെ അംഗീകൃത എഞ്ചിനീയറിങ് കോളേജുകളിലോ സർവ്വകലാശാലകളിലോ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്‌ചർ, നേവൽ-ആർക്കിടെക്ചർ എന്നീ ബിരുദ കോഴ്സുകൾക്ക് ചേരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
MEA സ്കോളർമാർക്ക് പ്രതിവർഷം 600 യുഎസ് ഡോളർ ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങൾ:
പ്രവേശനവും കോഴ്സും:
അപേക്ഷകർ 4 വർഷത്തെ (8 സെമസ്റ്റർ) അല്ലെങ്കിൽ ബി.ആർക്കിന് 5 വർഷത്തെ (10 സെമസ്റ്റർ) ബിരുദ എഞ്ചിനീയറിങ് കോഴ്സിൽ പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കണം.
വരുമാന പരിധി: അപേക്ഷകരുടെ മാതാപിതാക്കളുടെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വാർഷിക വരുമാനം 1,50,000/-രൂപയിൽ താഴെയായിരിക്കണം.
അക്കാദമിക് യോഗ്യത:
കേരള സർക്കാർ എഞ്ചിനീയറിങ് പ്രവേശന
പരീക്ഷയായ KEAM-ൽ ആദ്യത്തെ 4000 റാങ്കിനുള്ളിൽ ഉൾപ്പെട്ടിരിക്കണം.
ബി.ആർക്ക് വിദ്യാർത്ഥികളാണെങ്കിൽ NATA (National Aptitude Test in Architecture) സ്കോർ 110-ൽ കൂടുതലായിരിക്കണം.
പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും 85% -ന് മുകളിൽ മാർക്ക് നേടിയിരിക്കണം.
ഈ രണ്ട് അക്കാദമിക് മാനദണ്ഡങ്ങളും (റാങ്ക്/സ്കോർ, മാർക്ക് ശതമാനം) പാലിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
പുതുക്കൽ വ്യവസ്ഥകൾ:
MEA സ്കോളർമാർ തുടർന്നും സ്കോളർഷിപ്പ് ലഭിക്കുന്നതിനായി എല്ലാ പരീക്ഷകളും പാസാവുകയും എല്ലാ സെമസ്റ്റർ പരീക്ഷകളിലും കുറഞ്ഞത് 7.0 GPA (ബി.ആർക്ക് പ്രോഗ്രാമിൽ ചേർന്നവർക്ക് കുറഞ്ഞത് 6.5 GPA) അല്ലെങ്കിൽ തത്തുല്യമായ സ്കോർ നേടുകയും വേണം
അയോഗ്യരായവർ:
ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളും (ഡിപ്ലോമ അല്ലെങ്കിൽ മറ്റ് ബിരുദങ്ങൾക്ക് ശേഷം), നിലവിൽ ഡിഗ്രി കോഴ്സിന്റെ 2, 3, 4 വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യരല്ല.
തിരഞ്ഞെടുപ്പും അപേക്ഷാ രീതിയും:
തിരഞ്ഞെടുപ്പ്: അക്കാദമിക മികവും സാമ്പത്തിക സാഹചര്യവും അടിസ്ഥാനമാക്കിയാണ് MEA സ്കോളർമാരെ തിരഞ്ഞെടുക്കുന്നത്.
വെബ്സൈറ്റ്: അപേക്ഷ https://meahouston.org/ വബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.
വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വെബ്സൈറ്റിലെ സ്കോളർഷിപ്പ് ലിങ്കിൽ ലഭ്യമാണ്.
അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും (pdf ഫോർമാറ്റിൽ സ്‌കാൻ ചെയ്‌തത്) meahouston.scholarship@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
അവസാന തീയതി: ഓൺലൈൻ അപേക്ഷയും രേഖകളും സമർപ്പിക്കേണ്ട അവസാന തീയതി 2025 നവംബർ 1 ആണ്.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് 2026 മാർച്ച് 31-ന് മുമ്പ് സ്കോളർഷിപ്പ് നൽകും.
മറ്റേതെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്ന രാർത്ഥികൾ അതിന്റെ പൂർണ്ണ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.