കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം.

കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം.
യോഗ്യത: ബികോം ബിരുദം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 15 ഒക്ടോബർ 2025

കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലേക്ക് ഉള്ള നിയമനമാണ് നടക്കുന്നത്. അക്കൗണ്ടന്റ് /ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട് അസിസ്റ്റന്റ്/ അക്കൗണ്ട് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികയിലേക്കുള്ള നിയമനമാണ് നടത്തുന്നത്. EWS റിസർവേഷൻ ബാധകമാണ്

പ്രായപരിധി : 18 വയസ്സ് മുതൽ 36 വയസ്സ് വരെ

നിബന്ധനകൾ

1. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബികോം ബിരുദം

2. അപേക്ഷകൻ ഇന്ത്യൻ പൗരൻ ആയിരിക്കണം

3. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെ ങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല

4. ഈ തസ്തികയിലേക്കുള്ള നിയമനം നേരിട്ടുള്ള നിയമനമാണ്
5. ഉദ്യോഗവുമായി ബന്ധപ്പെട്ട കമ്പനി/ കോർപ്പറേഷൻ/ബോർഡ് എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ഉദ്യോഗാർത്ഥിക്ക് ബാധകമാണ്.

ഹാജരാക്കേണ്ട രേഖകൾ

1. റീസെന്റ് പാസ്പോർട്ട് സൈസ് ഫോട്ടോ

2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

3. റിസർവേഷ ന് അർഹത ഉണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

4. NOC സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ )

5. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

6. കയ്യൊപ്പ്
7. അപേക്ഷാഫോമിന്റെ പ്രിന്റ് ഔട്ട്

അപേക്ഷ എവിടെ കൊടുക്കണം

1. അപേക്ഷകൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ(PSC) ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in  ഒറ്റത്തവണ രജിസ്ട്രേഷനിൽ കൂടി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുന്നേ രജിസ്റ്റർ ചെയ്ത‌ ഉദ്യോഗാർത്ഥികൾ അവരുടെ ലോഗിൻ ഐഡിയും, പാസ്സ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്

About Carp

Check Also

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ 21വരെ മാത്രം

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം അപേക്ഷ സെപ്റ്റംബർ 21വരെ മാത്രം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട് വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് …

Leave a Reply

Your email address will not be published.