വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2025  ഒക്ടോബർ 3

വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു.വിവിധ സംവരണ വിഭാഗക്കാർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് വിളിച്ചിട്ടുള്ളത്. കേരള പി എസ് സി മുഖേനയുള്ള സ്ഥിര നിയമനമാണിത്. താല്പര്യം ഉള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷ നൽകാം.

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ്  http://www.keralapsc.gov.in

ശമ്പള തുക

41,300/- 87,000/-

പ്രായപരിധി : 18 വയസ്സ് മുതൽ 43 വയസ്സ് വരെ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2025 ഒക്ടോബർ 3

നിബന്ധനകൾ

1. കേരളത്തിലെ സർവകലാശാലകൾ പ്രത്യുത വിഷയത്തിൽ അംഗീകരിച്ചിട്ടുള്ള ബിരുദം. കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ്. / ബി.ടി ബിരുദവും ഉണ്ടായിരിക്കണം.

2. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K – TET category III)പാസായിരിക്കണം.

3. ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സി- ടെറ്റ്/ നെറ്റ്/ സെറ്റ്/എം. ഫിൽ./പി. എച്ച്. ഡി /ഏതെങ്കിലും വിഷയത്തിൽ എം. എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ കെ. ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

4. കെ-ടെറ്റ് കേറ്റഗറി 3 ന് പകരമായി സി-ടെറ്റ് യോഗ്യത സ്വീകരിക്കുന്നതല്ല.

5. വിജ്ഞാപനത്തിൽ രേഖ പെടുത്തിരിക്കുന്നത് പോലെ ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദവും, ബി. എഡ്/ബി. ടി ബിരുദവും, കെ – ടെറ്റ് III പാസ്സായ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

6. ഫസ്റ്റ് ക്ലാസ് സ്കൗട്ട്സിലും, ഗൈഡ്‌സിലും പെട്ടവർക്ക് നിയമന കാര്യത്തിൽ മുൻഗണന നൽകുന്നതാണ്.

7. ഗവൺമെന്റ് നഴ്‌സറി /പ്രൈമറി സ്കൂളുകളിലെ നിശ്ചിത യോഗ്യതയുള്ള ബിരുദധാരികളായ അധ്യാപകർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. അങ്ങനെയുള്ളവർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്

ഹാജരാക്കേണ്ട രേഖകൾ

1. റീസെന്റ് പാസ്പോർട്ട് സൈസ് ഫോട്ടോ

2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

3. റിസർവേഷൻ അർഹതയുണ്ട് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

4. തിരിച്ചറിയൽ രേഖയുടെ പകർപ്പ് ( ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്,പാൻ കാർഡ് മുതലായവ )

5. അപേക്ഷാ ഫോമിൻ്റെ പ്രിൻ്റ് ഔട്ട്

6. കയ്യൊപ്പ്

അപേക്ഷ എവിടെ കൊടുക്കണം

1. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in  ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത‌ ശേഷമാണ് അപേക്ഷിക്കേണ്ടത് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തതിനുശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ Apply Now മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്

About Carp

Check Also

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ …

Leave a Reply

Your email address will not be published.