എസ്എസ്എൽസിക്കാർ ക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ

എസ്എസ്എൽസി യോഗ്യതയും ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിൽ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്‌തികയിൽ നിയമനം നേടാം.

രാജ്യത്ത് ഒട്ടാകെ 455 ഒഴിവുകളുണ്ട്. കേരളത്തിൽ 9ഒഴിവുകൾ ഉണ്ട്. 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. അടിസ്ഥാന ശമ്പളത്തിൻ്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. എസ്എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും ഒരുവർഷത്തെ ഡ്രൈവിങ് പരിചയവും ആവശ്യമാണ്. വാഹനത്തിലെ ചെറിയ തകരാറുകൾ മാറ്റുന്നതിനുള്ള അറിവുണ്ടാവണം.

അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാവണം ഉദ്യോഗാർഥികൾ. അപേക്ഷകരുടെ പ്രായപരിധി 18നും 27 വയസിനും ഇടയിൽ(28.09.2025ന്) ആയിരിക്കണം.

ഭിന്നശേഷിക്കാർ ഈ തസ്‌തികക്ക് അപേക്ഷിക്കാ ൻ കഴിയില്ല. അപേക്ഷ ഫീസ് 650 രൂപ. എസ്.സി/എസ്.ടി/വിമുക്തഭടന്മാർ/വനിതകൾ എന്നിവർ 550 രൂപ മതി. സെപ്റ്റംബർ 28വരെ അപേക്ഷ നൽകാം. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിവി ധ സംസ്ഥാനങ്ങളിൽ നേരിട്ടുള്ള നിയമനമാണ്. വിശദ വിവരങ്ങൾക്ക്

http://mha.gov.in, http://mha.gov.in എന്നീ വെബ്സൈറ്റുകൾ വഴി ലഭ്യമാണ്.

About Carp

Check Also

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് …

Leave a Reply

Your email address will not be published.