കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ്
ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250.
റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി പർപ്പസ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം.
ആകെ 13,217 ഒഴിവ്
(ഓഫിസ് അസിസ്റ്റന്റ്: 7972, ഓഫിസർ സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ): 3907, ഓഫിസർ സ്കെയിൽ-2 (ജനറൽ ബാങ്കിങ് ഓഫിസർ): 854, ഇൻഫർമേഷൻ ടെക്നോളജി ഓഫിസർ: 87, ചാർട്ടേഡ് അക്കൗണ്ടന്റ്: 69, ലോ ഓഫിസർ. 48, ട്രഷറി മാനേജർ: 16, മാർക്കറ്റിങ് ഓഫിസർ: 15, അഗ്രികൾചറൽ ഓഫിസർ. 50, ഓഫിസർ സ്കെയിൽ-3 (സീനിയർ മാനേജർ): 199)
കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവുണ്ട്. ഇവയിൽ ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250.
തിരഞ്ഞെടുപ്പ്: പൊതുപരീക്ഷയ്ക്കു ശേഷം ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്റ്റന്റ്-മൾട്ടിപർപ്പസ് തസ്തിക ഒഴികെ). ഓഫിസ് അസിസ്റ്റന്റ്, ഓഫി സർ സ്കെയിൽ -1 തസ്‌തികകളിലെ പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട് പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട്
യോഗ്യത: ഓഫീസ് അസിസ്റ്റന്റ്-മൾ ട്ടിപർപ്പസിന് ബിരുദം/തത്തുല്യം. മറ്റു തസ്തികകളിലേക്കുള്ള യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ യോഗ്യതയും ജോലിപരിചയവും 2025 സെപ്റ്റംബർ 21 അടിസ്ഥാനമാക്കിയും പ്രായം 2025 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയും കണക്കാക്കും. ഓഫിസർ സ് കെയിൽ-2. സ്കെയിൽ-3 ഒഴികെ തസ്തികകളിൽ അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സം സ്ഥാനം) ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. കംപ്യൂട്ടർ പരിജ്‌ഞാനം അഭികാമ്യം ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്കും ഓഫിസർ തസ്‌തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. വെവ്വേറെ ഹീസ് അടച്ച് പ്രത്യേകം അപേക്ഷിക്കണം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം (സ്കെയിൽ 1:23) അപേക്ഷിക്കുക.
പ്രായം: ഓഫീസ് അസിസ്റ്റന്റ് മൾട്ടി പർപ്പസ്: 18-28 ചാഫിസർ സ്കെയിൽ 1: 18-30 ഓഫിസർ സ്കെയിൽ 2 21-32 ഓഫിസർ സ്കെയിൽ 3. 21-40 പട്ടികവി ഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ് വിമുക്‌തഭടൻമാർക്കു നിയമാനുസ്യത ഇളവ്
ഫീസ്: ഓഫിസർ (സ്കെയിൽ-1. 2. 3): 850 രൂപ (പട്ടികവിഭാഗം:ഭിന്നശേഷിക്കാർക്കു 175 രൂപ). ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) 850 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ ക്കു 175 രൂപ).
CARP
CARP