പിഎസ്‌സി അപേക്ഷിക്കും മുമ്പേ….അറിയേണ്ട കാര്യങ്ങൾ

PSC അപേക്ഷിക്കും മുമ്പേ...

പിഎസ്‌സിയുടെ വെബ്സൈറ്റിൽ http://WWW. keralapse gov.in ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.

ഒറ്റത്തവണ രജിസ്ട്രേഷൻ ഇതിനകം നടത്തിയവർ തങ്ങളുടെ User Idയും Password ഉം ഉപയോഗിച്ച login ചെയ്ത‌ശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.

ഓരോ തസ്‌തികയ്ക്ക് അപേക്ഷിക്കുമ്പോ Notification Link Apply Now തിൽ ക്ലിക്ക് ചെയ്‌താൽ മാത്രം മതി.

Registration card Linkൽ ക്ലിക്ക് ചെയ്‌ Profile വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കുവാനും കഴിയും.

ഫോട്ടോ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2013 നു ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ ലോഡ് ചെയ്‌ത ഫോട്ടോയ്ക്ക്  10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022 നു ശേഷ പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ് ലോഡ് ചെയ്യാൻ.

സർട്ടിഫിക്കറ്റ്

വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖ യായി ആധാർ പ്രൊഫൈലിൽ ചേർക്കണം.

Re-Check

വിവിധ തസ്‌തികകളിൽ അപേക്ഷ സമർപ്പിക്കും മുമ്പ് ഉദ്യോഗാർഥികൾ തങ്ങളുടെ Profiles ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പു വരുത്തണം. അയച്ച ശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കാനോ കഴിയില്ല അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസര ത്തിലും വിജ്‌ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരൂപാധികം നിരസിക്കും.

അഡ്‌മിഷൻ ടിക്കറ്റ്

അപേക്ഷിച്ച തസ്‌തികയിലേക്കുള്ള എഴുത്ത് ഒ എം ആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ് മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്

അഡ്മ‌ിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുന്നതാണ്. ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്കുള്ള അഡ്‌മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. അഡ്‌മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്‌ത   ഉദ്യോഗാർഥികൾക്കു മ ത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

About Carp

Check Also

ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

എം.എസ്.സി -ഫോറൻസിക്, എം.എസ്.സി ഫോറൻസിക് നഴ്സിങ്  കോഴ്സുകളിലേക്കാണ് പ്രവേശനം നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ കാമ്പസിൽ ഫോറൻസിക് …

Leave a Reply

Your email address will not be published.