കേന്ദ്ര സർവീസിൽ 275 ഒഴിവ്

കേന്ദ്ര സർവീസിൽ
275 ഒഴിവ്

അവസരം ഇപിഎഫ്ഒയിലും ഇൻകംടാക്‌സിലും

കേന്ദ്ര സർവീസിലെ വിവിധ തസ്‌തിക കളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് ക മ്മിഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്. എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്‌സ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 52/2025, 10/2025 എന്നീ വി ജ്ഞാപന നമ്പറുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എൻഫോഴ്സ്മെന്റ്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ: ഒഴിവ്-156 (ജനറൽ-78. ഇഡബ്ല്യു എസ്-1, ഒബിസി-42, എസ്‌സി-23, എസ്ട‌ി-12). ഭിന്നശേഷിക്കാർക്ക് 9 ഒഴിവ് നീക്കിവച്ചിട്ടുണ്ട്. ശമ്പളസ്കെയിൽ: ലെവൽ-8. വകുപ്പ്: ഇപിഎഫ്‌ഒ. പ്രായം: 30 വയസ് കവിയരുത്.

അസിസ്റ്റന്റ്റ് പ്രോവിഡൻ്റ് ഫണ്ട് കമ്മീഷണർ: ഒഴിവ്-74 (ജനറൽ-32, ഇഡബ്ല്യുഎസ്-7, ഒ ബിസി-28, എസ്‌സി-7). ഭിന്നശേഷിക്കാർക്ക് മൂന്നൊഴിവ് നീക്കിവച്ചിട്ടുണ്ട്. വകുപ്പ്; ഇപി എഫ്‌ഒ. ശമ്പളസ്കെയിൽ: ലെവൽ-10. പ്രായം: 35 വയസ് കവിയരുത്.

അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്): ഒഴിവ്-45 (ജനറൽ-20, ഇഡബ്ല്യുഎസ്-4, ഒബിസി-12. എസ്‌സി-6, എസ്ട‌ി-3). ഭിന്നശേഷിക്കാർക്ക് രണ്ടൊഴിവ് നീക്കിവച്ചിട്ടുണ്ട്. ഓഫീസ്/സ്ഥാപനം: ഡയറക്‌ടറേറ്റ് ഓഫ് ഇൻകം ടാക്സ് (സിസ്റ്റംസ്). ശമ്പളസ്‌കെയിൽ: ലെവൽ -10. പ്രായം: 35 വയസ് കവിയരുത്.

എല്ലാ തസ്‌തികയിലെയും പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കു ന്നതിനും http://www.upsconline.nic.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: എൻഫോഴ്‌സ്മെൻ്റ് ഓഫീസർ/അ ക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റൻ്റ് പ്രോവി ഡന്റ് ഫണ്ട് കമ്മീഷണർ തസ്‌തികകൾക്ക് ഓഗസ്റ്റ് 18, അസിസ്റ്റൻ്റ് ഡയറക്ടർ (സിസ്റ്റം സ്) തസ്‌തികയ്ക്ക് ഓഗസ്റ്റ് 14.

http://www.upsconline.nic.in

About Carp

Check Also

NALCO: 32 മാനേജർ

NALCO: 32 മാനേജർ കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ഒഡീഷയിലെ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഡെപ്യൂട്ടി മാനേജർ, സീനിയർ …

Leave a Reply

Your email address will not be published.